കൊല്ലം: ശങ്കേഴ്സ് ആശുപത്രിക്ക് സമീപമുള്ള ആരാധനാ മഠത്തിലെ അന്തേവാസിയായിരുന്ന കന്യാസ്ത്രീ ജീവനൊടുക്കി. തമിഴ്നാട് മധുര സ്വദേശിയായ മേരി സ്കൊളോസ്റ്റിക്ക(33)യാണ് ജീവനൊടുക്കിയത്. കഴിഞ്ഞ മൂന്നു വർഷമായി ഇവർ ഈ മഠത്തിലെ അന്തേവാസിയാണ്.
ഇന്നലെ വൈകിട്ട് മൂന്ന് മണിക്കാണ് കന്യാസ്ത്രീയെ മഠത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സമീപമുള്ള ബെൻസിഗർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. രണ്ടു ദിവസങ്ങൾക്ക് മുമ്പ് കന്യാസ്ത്രീയെ ബന്ധുക്കൾ മഠത്തിലെത്തി കണ്ടിരുന്നു. ഈ സമയം വൈകാരികമായ രംഗങ്ങൾ ഉണ്ടായിയെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുകാലമായി ഡിപ്രഷനിലായിരുന്നുവെന്ന സൂചനയാണ് ആത്മഹത്യാകു റിപ്പ് നൽകുന്ന സൂചനയെന്ന് പോലീസ് പറഞ്ഞു.
















