തിരുവനന്തപുരം:മെഡിക്കല്‍ കോളേജ് യൂറോളജി വകുപ്പിന് മൂത്രാശയക്കല്ല് പൊടിക്കുന്ന ഉപകരണം വാങ്ങാന്‍ ഭരണാനുമതി. ഉപകരണത്തിന്റെ കാലാവധി 2023 മുതല്‍ കഴിഞ്ഞുവെന്ന് വകുപ്പ് മേധാവി ഡോ. ഹാരിസ് ഹസന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നിലവില്‍ യൂറോളജി വിഭാഗത്തിലുള്ള മൂത്രാശയക്കല്ല് പൊടിക്കുന്ന ഉപകരണത്തിന് 13 വര്‍ഷം പഴക്കമുണ്ട്. കാലാവധി കഴിഞ്ഞ ഉപകരണം മാറ്റണമെന്ന് ഡോ. ഹാരിസ് ഹസന്‍ ആവശ്യപ്പെട്ടിട്ട് രണ്ട് വര്‍ഷത്തോളമായി.ആശുപത്രി വികസന സമിതിയുടെ അനുമതിയോടുകൂടി രണ്ട് കോടി രൂപ ചെലവിട്ടാണ് ഉപകരണം വാങ്ങുന്നത്.
മെഡിക്കല്‍ കോളേജിലെ റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തിന് എംആര്‍ഐ മെഷീന്‍ ഉള്‍പ്പെടെയുള്ളവ വാങ്ങാനും അനുമതി ലഭിച്ചെന്ന് സൂചനയുണ്ട്. മെഡിക്കല്‍ കോളേജില്‍ ഉപകരണങ്ങളുടെ അപര്യാപ്തത സംബന്ധിച്ച് ഡോ. ഹാരിസ് ഹസന്‍ പരസ്യപ്രതികരണങ്ങള്‍ നടത്തിയത് ഏറെ വിവാദമായിരുന്നു.
















