തിരുവനന്തപുരം: കിളിമാനൂരില്‍ വൃദ്ധനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ പാറശ്ശാല എസ്എച്ച്ഒ അനില്‍ കുമാറിനെ ദക്ഷിണ മേഖല ഐ ജി ശ്യാം സുന്ദര്‍ സസ്‌പെന്ഡു ചെയ്തു. കഴിഞ്ഞ ഏഴാം തിയതി അനില്‍ കുമാറിന്റെ വാഹനമിടിച്ചാണ് രാജന്‍ എന്നയാള്‍ മരിച്ചതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. അപകടമുണ്ടാക്കിയിട്ടും അനില്‍ കുമാര്‍ വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.
അലക്ഷ്യമായി അമിത വേഗത്തില്‍ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി, ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനായിട്ടും അനന്തര നടപടികള്‍ സ്വീകരിച്ചില്ല തുടങ്ങിയ കാരണങ്ങളാലാണ് അനില്‍ കുമാറിനെതിരെ നടപടി. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ ഒളിവില്‍ പോവുകയായിരുന്നു.
















