കോഴിക്കോട്: കിനാലൂരില്‍ പരിക്കേറ്റ നിലയില്‍ ബീഹാര്‍ സ്വദേശിയെ കണ്ടെത്തി. സ്ത്രീയുടെ അടിവസ്ത്രവും ഒരു ഷൂവും ഇയാളുടെ പക്കല്‍ നിന്ന് ചോര പുരണ്ട നിലയില്‍ കണ്ടതോടെ നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഒരു വീടിന്റെ പിന്‍വശത്താണ് യുവാവിനെ കണ്ടെത്തിയത്. മദ്യപിച്ചിരുന്ന നിലയിലുമായിരുന്നു. തലയിലെ മുറിവ് ആയുധം ഉപയോഗിച്ചുണ്ടായതല്ല എന്നാണ് പൊലീസിന്റെ അനുമാനം.യുവാവിനെ താലൂക്ക് ആശുപത്രിയിലേയ്‌ക്ക് മാറ്റി. നിലവില്‍ പ്രദേശത്ത് ആരെങ്കിലും കൊല്ലപ്പെട്ടതായോ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ വിവരമില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ യുവാവ് മുറിവു തുടയ്‌ക്കാന്‍ അടിവസ്ത്രം ഉപയോഗിച്ചതാണോയെന്നും അന്വേഷിക്കുന്നുണ്ട്.
















