കൊച്ചി : ഐഎഎസ്് ഉദ്യോഗസ്ഥ നല്‍കിയ പരാതിയിലെടുത്ത ലൈംഗികാതിക്രമ കേസില്‍ മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാരെ ഹൈക്കോടതി വെറുതെ വിട്ടു. വിചാരണ കോടതി ഒരു വര്‍ഷം ശിക്ഷ വിധിച്ചതിനെതിരെ നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ വിധി.
1999 ഫെബ്രുവരി 27ന് വനം മന്ത്രിയായിരുന്ന നീലലോഹിതദാസന്‍ നാടാര്‍ ഔദ്യോഗിക ചര്‍ച്ചയ്‌ക്കായി കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിലെത്തിയ ഉദ്യോഗസ്ഥയെ കടന്നു പിടിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നായിരുന്നു കേസ്. 2002ലാണ് ഉദ്യോഗസ്ഥ പരാതി നല്‍കിയത്.
















