Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നഗര ഭാരതത്തെ പുനര്‍നിര്‍മിച്ച പ്രധാനമന്ത്രി

ഹര്‍ദീപ് എസ്. പുരി by ഹര്‍ദീപ് എസ്. പുരി
Sep 15, 2025, 10:55 am IST
in Vicharam, Article

റോം കെട്ടിപ്പടുത്തത് ഒരു ദിവസം കൊണ്ടല്ല; പുതിയ നഗര ഭാരതത്തേയും അത്തരത്തില്‍ എളുപ്പത്തില്‍ കെട്ടുപ്പടുക്കാനാകില്ല. എന്നാല്‍, നമ്മുടെ നഗരങ്ങളില്‍നിന്നു നാം കൂടുതല്‍ പ്രതീക്ഷിക്കുമ്പോഴും, ഇതിനകം സഞ്ചരിച്ച ദൂരം നാം അംഗീകരിക്കാന്‍ മടിക്കരുത്. സ്വാതന്ത്ര്യത്തിനുശേഷം പതിറ്റാണ്ടുകള്‍, ഭാരതത്തിന്റെ നഗര ഇടങ്ങളുടെ വികസനത്തിനു വലിയ ശ്രദ്ധ നല്‍കിയിരുന്നില്ല. സോവിയറ്റ് ശൈലിയിലുള്ള കേന്ദ്രീകരണത്തോടുള്ള നെഹ്റുവിന്റെ ആകര്‍ഷണം ശാസ്ത്രിഭവനും ഉദ്യോഗഭവനും പോലുള്ളവ നമുക്ക് നല്‍കി. 1990കളിലെത്തുമ്പോള്‍ത്തന്നെ ആ കോണ്‍ക്രീറ്റ് ഘടനകള്‍ തകരാന്‍ തുടങ്ങി. സേവനമെന്നതിനേക്കാള്‍ ഉദ്യോഗസ്ഥവൃന്ദത്തിന്റെ സ്മാരകങ്ങളായിരുന്നു അവ.

2010കളോടെ, മധ്യദല്‍ഹി സാക്ഷ്യം വഹിച്ചത് ദയനീയ സാഹചര്യങ്ങള്‍ക്കായിരുന്നു. കുഴികള്‍ നിറഞ്ഞ വഴികള്‍, മങ്ങിയതും ചോര്‍ന്നൊലിക്കുന്നതുമായ സര്‍ക്കാര്‍ മന്ദിരങ്ങള്‍, രാഷ്‌ട്രതലസ്ഥാനമേഖലയിലെ പ്രാന്തപ്രദേശ റോഡുകള്‍ എന്നിവ ഗതാഗത തടസത്താല്‍ വലഞ്ഞു. അതിവേഗ പാതകള്‍ വിരളമായിരുന്നു, മെട്രോകള്‍ ചുരുക്കം ചില നഗരങ്ങളില്‍ മാത്രമായി ഒതുങ്ങി. പൗര അടിസ്ഥാനസൗകര്യങ്ങളുടെ തകര്‍ച്ചയും പ്രകടമായിരുന്നു. ആഗോള നേതൃത്വത്തിനായി കൊതിക്കുന്ന രാജ്യത്തിന് അവഗണനയുടെ പ്രതീകമായ തലസ്ഥാന നഗരം ഉണ്ടായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ആ പാതയെ പരിവര്‍ത്തനം ചെയ്തു. ദേശീയ വികസന കാര്യപരിപാടിയുടെ കാതലായി അദ്ദേഹം നഗരങ്ങളെ കണക്കാക്കി. നഗരങ്ങളെ നിയന്ത്രിക്കേണ്ട ഭാരങ്ങളായല്ല, മറിച്ച്, വളര്‍ച്ചയുടെ യന്ത്രങ്ങളായി, അഭിമാനത്തിന്റെ പ്രതീകങ്ങളായി കണ്ട്, ദേശീയ വികസനപദ്ധതിയുടെ കേന്ദ്രഭാഗമാക്കി അദ്ദേഹം അവയെ മാറ്റിയെടുത്തു. പരിവര്‍ത്തനം എല്ലായിടത്തും ദൃശ്യമാണ്. സെന്‍ട്രല്‍ വിസ്റ്റ പുനര്‍വികസനം കര്‍ത്തവ്യപഥത്തെ ജനങ്ങളുടെ ഇടമാക്കി. പുതിയ പാര്‍ലമെന്റിനെ ഭാവിക്ക് അനുയോജ്യമായ സ്ഥാപനമാക്കി. കര്‍ത്തവ്യഭവനെ ഭരണത്തിനുള്ള കാര്യക്ഷമമായ കേന്ദ്രമാക്കി മാറ്റി. ഒരുകാലത്തു ജീര്‍ണത ദൃശ്യമായിരുന്നിടത്ത് ഇപ്പോള്‍ കാണുന്നത് അഭിലാഷവും ആത്മവിശ്വാസവുമാണ്.

ഈ മാറ്റത്തിന്റെ വ്യാപ്തി കണക്കുകളില്‍ വ്യക്തമാണ്. 2004നും 2014നും ഇടയില്‍, ഭാരതത്തിന്റെ നഗരമേഖലയിലെ സഞ്ചിത കേന്ദ്രനിക്ഷേപം ഏകദേശം 1.57 ലക്ഷം കോടി രൂപയായിരുന്നു. 2014 മുതല്‍, ആ കണക്ക് ഏകദേശം 28.5 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. അതായത്, 16 മടങ്ങ് വര്‍ധന. 2025-26 ബജറ്റില്‍ മാത്രം, ഭവന നഗരകാര്യ മന്ത്രാലയത്തിന് 96,777 കോടി രൂപ അനുവദിച്ചു. ഇതില്‍ മൂന്നിലൊന്ന് മെട്രോകള്‍ക്കും നാലിലൊന്ന് ഭവനനിര്‍മാണത്തിനുമാണ്. ഈ പ്രതിജ്ഞാബദ്ധത സ്വതന്ത്ര ഭാരതത്തില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വേഗതയില്‍ നഗരഘടനയെ പുനര്‍നിര്‍മിക്കുന്നു.

ഭാരതത്തിന്റെ വിശാലമായ സാമ്പത്തിക, ഡിജിറ്റല്‍ കുതിച്ചുചാട്ടം ഈ ആക്കം വര്‍ധിപ്പിക്കുന്നു. ഇന്ന്, ഏകദേശം 4.2 ട്രില്യണ്‍ ഡോളറോടെ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് നമ്മള്‍. ഡിജിറ്റല്‍ റെയിലുകള്‍ ദൈനംദിന ജീവിതത്തിനു കരുത്തേകുന്നു. ഒരു മാസത്തിനുള്ളില്‍ യുപിഐ 20 ശതകോടി ഇടപാടുകള്‍ കടന്ന് പ്രതിമാസം 24 ലക്ഷം കോടി രൂപയിലധികം മൂല്യം കൈകാര്യം ചെയ്യുന്നു. 900 ദശലക്ഷത്തിലധികം ഭാരതീയര്‍ ഇപ്പോള്‍ ഓണ്‍ലൈനിലുണ്ട്. കൂടാതെ 56 കോടി ജന്‍ ധന്‍ അക്കൗണ്ടുകള്‍ സബ്സിഡികള്‍ നേരിട്ടും സുതാര്യമായും നല്‍കുന്ന ജാം സംവിധാനത്തിനു കരുത്തേകുന്നു.

മെട്രോ വിപ്ലവം താഴേത്തട്ടിലെ പരിവര്‍ത്തനം വ്യക്തമാക്കുന്നു. 2014ല്‍, രാജ്യത്തെ അഞ്ചുനഗരങ്ങളിലായി ഏകദേശം 248 കിലോമീറ്റര്‍ മെട്രോയായിരുന്നു പ്രവര്‍ത്തനക്ഷമം. ഇന്ന്, 23ലധികം നഗരങ്ങളിലായി 1000 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന, പ്രതിദിനം ഒരു കോടിയിലധികം യാത്രക്കാരെ വഹിക്കുന്ന മെട്രോ ശൃംഖല നമുക്കുണ്ട്. പൂനെയും നാഗ്പൂ
രും മുതല്‍ സൂറത്തും ആഗ്രയും വരെയുള്ള ഡസന്‍കണക്കിനു പുതിയ ഇടനാഴികള്‍ നിര്‍മാണഘട്ടത്തിലാണ്. ഇതു നഗരയാത്രകളുടെ വേഗം വര്‍ധിപ്പിക്കുന്നു. വൃത്തിയുള്ളതും സുരക്ഷിതവുമാക്കുന്നു. ഇത് ഉരുക്കിന്റെയും കോണ്‍ക്രീറ്റിന്റെയും കാര്യം മാത്രമല്ല; ഇതു യാത്രാസമയം കുറയ്‌ക്കുകയും ചെയ്യുന്നു. ശുദ്ധവായു നല്‍കുന്നു. പൗരന്മാര്‍ക്കു ദശലക്ഷക്കണക്കിനു മണിക്കൂര്‍ ഉത്പാദനക്ഷമത സമ്മാനിക്കുന്നു.

നഗരസമ്പര്‍ക്കസൗകര്യങ്ങള്‍ മാറ്റിയെഴുതുകയാണ്. എന്‍എച്ച് 44, എന്‍എച്ച് 9, ദ്വാരക അതിവേഗപാത എന്നിവയുമായി ബന്ധിപ്പിക്കുന്ന, പുതുതായി ഉദ്ഘാടനം ചെയ്ത ഡഋഞകക എന്ന ദല്‍ഹിയിലെ മൂന്നാമത്തെ റിങ് റോഡ്, ദീര്‍ഘകാലമായുണ്ടായിരുന്ന ഗതാഗതതടസം ലഘൂകരിക്കുന്നതിലൂടെ എന്‍സിആറിന്റെ പ്രാന്തപ്രദേശങ്ങളിലെ തിരക്കു കുറയ്‌ക്കുന്നു. ഭാരതത്തിലെ ആദ്യത്തെ റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റമായ ദല്‍ഹി-മീററ്റ് ആര്‍ആര്‍ടിഎസ് (നമോ ഭാരത്), ഇതിനകം പ്രധാന ഭാഗങ്ങളില്‍ സര്‍വീസ് നടത്തുകയും പൂര്‍ണമായ നിലയിലേക്ക് അടുക്കുകയും ചെയ്യുന്നു. ആദ്യാവസാന യാത്ര ഒരു മണിക്കൂറില്‍ താഴെയായി കുറയ്‌ക്കാന്‍ സഹായിക്കുന്നു. ഈ അതിവേഗ സംയോജിത സംവിധാനങ്ങള്‍ പുതിയ ഭാരതത്തിനായി പുതിയ മെട്രോപൊളിറ്റന്‍ യുക്തി നിര്‍വചിക്കുന്നു.

അതിവേഗപാതകള്‍ അന്തര്‍നഗര മുന്നേറ്റത്തെ പുനര്‍നിര്‍മിക്കുന്നു. ദല്‍ഹി-മുംബൈ അതിവേഗപാത, ബെംഗളൂരു-മൈസൂരു അതിവേഗപാത, ദല്‍ഹി-മീററ്റ് പ്രവേശന നിയന്ത്രിത ഇടനാഴി, മുംബൈ തീരദേശ റോഡ് എന്നിവ പ്രാദേശിക നഗരറോഡുകളിലൂടെയുള്ള ദീര്‍ഘദൂര ഗതാഗതം ഒഴിവാക്കുന്നു. ദൂരം കുറയ്‌ക്കുകയും നഗര വായു ശുദ്ധീകരിക്കുകയും ചെയ്യുന്നു. രാജ്യത്തെ ഏറ്റവും നീളമുള്ള കടല്‍പ്പാലമായ മുംബൈയിലെ അടല്‍ സേതു ഇപ്പോള്‍ ദ്വീപ് നഗരത്തെ പ്രധാന ഭൂപ്രദേശവുമായി തടസമില്ലാതെ ബന്ധിപ്പിക്കുന്നു. ഭാരതത്തിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ ഇടനാഴിയായ മുംബൈഅഹമ്മദാബാദ് അതിവേഗ റെയില്‍ അതിവേഗം മുന്നേറുകയാണ്. ഇത് പടിഞ്ഞാറന്‍ മേഖലയുടെ വളര്‍ച്ചയുടെ നട്ടെല്ലായി മാറും.

സൂക്ഷ്മ സംരംഭകര്‍ക്ക് ഉപജീവനമാര്‍ഗം പുനര്‍നിര്‍മിക്കാനും ഔപചാരിക സമ്പദ് വ്യവസ്ഥയിലേക്ക് പ്രവേശിക്കാനും സഹായിക്കുന്ന പദ്ധതികള്‍ കൊണ്ടുവന്നു. 68 ലക്ഷത്തിലധികം തെരുവോര കച്ചവടക്കാര്‍ക്ക് ഈടുരഹിത വായ്‌പയും ഡിജിറ്റല്‍ ശാക്തീകരണവും പിഎം സ്വനിധി പദ്ധതി സമ്മാനിച്ചു. പിഎം ആവാസ് യോജന (നഗരം) 120 ലക്ഷത്തിലധികം വീടുകള്‍ അനുവദിച്ചു. ഏകദേശം 94 ലക്ഷം ഇതിനകം പൂര്‍ത്തിയായി. ഒരുകാലത്ത് ചേരികളില്‍ ഒതുങ്ങിനിന്നിരുന്ന ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഇപ്പോള്‍ അടച്ചുറപ്പുള്ള വീടുകളില്‍ താമസിക്കുന്നു.

ഊര്‍ജപരിഷ്‌കരണം ദൈനംദിന നഗരജീവിതത്തെ മെച്ചപ്പെടുത്തുന്നു. കൂടുതല്‍ സുരക്ഷിതവും വൃത്തിയുള്ളതും കൂടുതല്‍ സൗകര്യപ്രദവുമായ, പൈപ്പിലൂടെയുള്ള പ്രകൃതിവാതകം സാധാരണമായിക്കഴിഞ്ഞു. 2014ല്‍ വെറും 57 ഇടങ്ങളില്‍ മാത്രമുണ്ടായിരുന്ന നഗര വാതകവിതരണം ഇന്ന് 300ലധികം മേഖലകളിലേക്കു വികസിച്ചു. ഏകദേശം 25 ലക്ഷമായിരുന്ന ഗാര്‍ഹിക പിഎന്‍ജി കണക്ഷനുകള്‍ 1.5 കോടിയിലധികമായി ഉയര്‍ന്നു. അതോടൊപ്പം ആയിരക്കണക്കിന് സിഎന്‍ജി സ്റ്റേഷനുകള്‍ പൊതുഗതാഗതത്തെ സംശുദ്ധമാക്കുന്നു.

ഗതാഗത ആധുനികവല്‍ക്കരണം വേഗത്തിലും വ്യാപ്തിയിലും നടക്കുന്നു. 2014ല്‍ 74 ആയിരുന്ന വിമാനത്താവളങ്ങള്‍, ഉഡാനും സുസ്ഥിരമായ നിക്ഷേപങ്ങളും കാരണം, ഇന്ന് ഏകദേശം 160 ആയി. അന്നത്തെ അപേക്ഷിച്ച് ഇന്നു പ്രവര്‍ത്തനക്ഷമമായ വിമാനത്താവളങ്ങള്‍ ഇരട്ടിയിലധികമായി. വന്ദേ ഭാരത് ഇപ്പോള്‍ 140ലധികം സര്‍വീസുകള്‍ നടത്തുന്നു. അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീമിന് കീഴില്‍ 1300ലധികം റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കപ്പെടുന്നു, ഇതിനകം നൂറിലധികം ഉദ്ഘാടനം ചെയ്യപ്പെട്ടു. ദല്‍ഹിയില്‍, വികസിപ്പിച്ച ടെര്‍മിനല്‍1 ഐജിഐയുടെ ശേഷി പ്രതിവര്‍ഷം 100 ദശലക്ഷം യാത്രക്കാരെ മറികടന്നു. ഇത് നമ്മുടെ തലസ്ഥാനത്തെ ആഗോള തലത്തിലെ പ്രധാന വിമാനത്താവളങ്ങളുടെ ശ്രേണിയില്‍ ഉള്‍പ്പെടുത്തി.

വിവേകപൂര്‍ണ്ണമായ നികുതിനയം ഉപഭോക്താക്കളെയും വളര്‍ച്ചയെയും പിന്തുണയ്‌ക്കുകയാണ്. അടുത്തിടെ ജിഎസ്ടി യുക്തിസഹമാക്കിയത്, മിക്ക സാധനങ്ങളെയും സേവനങ്ങളെയും 5% 18% സ്ലാബുകളിലേക്കു മാറ്റുന്നു. തെരഞ്ഞെടുത്ത ആഡംബര ഇനങ്ങള്‍ക്കും മറ്റുമാണ് ഉയര്‍ന്ന നിരക്കുകള്‍ നല്‍കിയിരിക്കുന്നത്. വ്യക്തിഗത പരിചരണ ഇനങ്ങള്‍ മുതല്‍ നിരവധി ഗാര്‍ഹിക വസ്തുക്കള്‍ വരെയുള്ള അവശ്യവസ്തുക്കളുടെ നിരക്ക് കുറച്ചിട്ടുണ്ട്. ചെറിയ കാറുകളും ഇരുചക്ര വാഹനങ്ങളും ഇപ്പോള്‍ കുറഞ്ഞ ജിഎസ്ടി നിരക്കിലാണ്. നിരവധി മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും വിലകുറഞ്ഞു. നഗര കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം, ഇതിനര്‍ഥം കുറഞ്ഞ പ്രതിമാസ ബില്ലുകള്‍, ശക്തമായ ഉപഭോഗം, നിക്ഷേപത്തിന്റെയും ജോലികളുടെയും മികച്ച ചക്രം എന്നിങ്ങനെയാണ്.

നയതന്ത്രജ്ഞനായി പതിറ്റാണ്ടുകളായി ഭാരതത്തെ വിദേശത്ത് പ്രതിനിധാനം ചെയ്ത ഞാന്‍, നഗരങ്ങള്‍ രാജ്യത്തിന്റെ മുഖമായി എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് നേരിട്ട് കണ്ടു. വിയന്നയിലെ റിംഗ്സ്ട്രാസ്, ന്യൂയോര്‍ക്കിലെ സ്‌കൈലൈന്‍ അല്ലെങ്കില്‍ പാരീസിലെ ബൊളിവാര്‍ഡുകള്‍ എന്നിവയെല്ലാം ആ രാഷ്‌ട്രങ്ങളുടെ അഭിലാഷം പ്രതിഫലിപ്പിക്കുന്നവയാണ്. ആഗോള ധാരണ നഗര ഇടങ്ങളില്‍ നിന്നാണ് ആരംഭിക്കുന്നതെന്ന് എനിക്ക് വ്യക്തമായിരുന്നു. ഈ ബോധ്യം നഗരകാര്യങ്ങളിലെ എന്റെ പ്രവര്‍ത്തനത്തെ നയിച്ചു. ദല്‍ഹി, മുംബൈ, ബെംഗളൂരു, അഹമ്മദാബാദ്, നമ്മുടെ മറ്റ് നഗരങ്ങള്‍ എന്നിവ ഭാരതത്തിന്റെ ആത്മവിശ്വാസവും ആധുനികതയും സ്വപ്‌നങ്ങളും പ്രകടിപ്പിക്കണം. ഈ നഗരങ്ങള്‍ ഉയര്‍ന്നുവരുന്ന ഭാരതത്തിന്റെ പുരോഗതി പ്രതിഫലിപ്പിക്കുന്നുവെന്ന് ഉറപ്പാക്കണം. ഭാരതത്തിന്റെ പ്രതിച്ഛായ അന്താരാഷ്‌ട്രതലത്തില്‍ ഉയര്‍ത്തിക്കാട്ടുന്നതിന്റെ മൂല്യം എന്റെ നയതന്ത്ര ജീവിതം എന്നെ പഠിപ്പിച്ചതുപോലെ, ഒരു മന്ത്രിയെന്ന നിലയില്‍, നമ്മുടെ നഗരങ്ങളെ ആ പ്രതിച്ഛായയ്‌ക്ക് യോഗ്യമാക്കുക എന്നതിനായാണു ഞാന്‍ പ്രവര്‍ത്തിക്കുന്നത്.

ഇതാണ് പരിവര്‍ത്തനത്തിന്റെ ചാപം: സ്വാതന്ത്ര്യാനന്തര അവഗണന മുതല്‍ മോദി കാലഘട്ടത്തിലെ ആധുനികവല്‍ക്കരണം വരെ. ശാസ്ത്രിഭവന്റെ തകര്‍ച്ചമുതല്‍ കര്‍ത്തവ്യഭവന്റെ അഭിലാഷം വരെ. കുഴികള്‍ നിറഞ്ഞ റോഡുകള്‍മുതല്‍ അതിവേഗപാതകളും അതിവേഗ ഇടനാഴികളുംവരെ. പുക നിറഞ്ഞ അടുക്കളകള്‍ മുതല്‍ പൈപ്പിലൂടെയുള്ള പ്രകൃതിവാതകം വരെ. ചേരികള്‍ മുതല്‍ അടച്ചുറപ്പുള്ള ദശലക്ഷക്കണക്കിന് വീടുകള്‍ വരെ. തകര്‍ന്ന ഹാളുകളില്‍ നിന്ന് ലോകോത്തര കണ്‍വെന്‍ഷന്‍ സെന്ററുകള്‍ വരെ. മടിച്ചുനിന്നിരുന്ന തലസ്ഥാനത്തില്‍നിന്ന് ആത്മവിശ്വാസമുള്ള ആഗോള ആതിഥേയത്വം വരെ.

 

 

Tags: Udyog BhavanConcrete structuresNehruindependenceromeBureaucracyUrban India CitiesSoviet-style centralizationShastri Bhavan
ഹര്‍ദീപ് എസ്. പുരി
ഹര്‍ദീപ് എസ്. പുരി
കേന്ദ്ര പെട്രോളിയംപ്രകൃതിവാതക മന്ത്രി. [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആണവശാസ്ത്രജ്ഞന്‍ ഹോമി ജെ ഭാഭ (വലത്ത്)
India

ഇന്ത്യയെ പിന്നോട്ടടിപ്പിച്ച നെഹ്രു; സമ്മതിച്ചിരുന്നെങ്കില്‍ 1954ലേ നമുക്ക് അണുബോംബ് ഉണ്ടായേനെ; ലോകോത്തര ശാസ്ത്രജ്ഞന്‍ ഉണ്ടായിട്ടും തോറ്റുപോയ ഇന്ത്യ

India

ഞാൻ അന്ധനായ നെഹ്രുഭക്തനല്ല : നെഹ്‌റുവിന്റെ തെറ്റുകൾ നമ്മൾ അംഗീകരിക്കണം ; ശശി തരൂർ

India

സോമനാഥ് ക്ഷേത്രത്തിന് ഒരു സഹായവും നൽകരുതെന്ന് കത്ത് എഴുതിയ ആളാണ് നെഹ്രു ; ഡോ. രാജേന്ദ്ര പ്രസാദ് ഉറച്ചുനിന്നത് കൊണ്ടാണ് ക്ഷേത്രം നില നിന്നത്

News

ഗാന്ധിജി ‘രാമൻ’ ആയതല്ല, പേരുമാറ്റത്തിന്റെ വസ്തുത ഇങ്ങനെയാണ്

India

നെഹ്രു ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യയ്‌ക്ക് ഇസ്രോയ്‌ക്കും, ഐ ഐ ടിയും ഒന്നും ഉണ്ടാകുമായിരുന്നില്ലെന്ന് പ്രിയങ്ക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.