തിരുവനന്തപുരം : കിളിമാനൂരില്‍ പിക്കപ്പ് വാഹനം നിയന്ത്രണംവിട്ട് റോഡരികില്‍ സ്ഥാപിച്ചിരുന്ന സൂചനാ ബോര്‍ഡിലിടിച്ച് മുന്‍വശം തകര്‍ന്ന് ഡ്രൈവര്‍ മരിച്ചു.രണ്ടുപേര്‍ക്ക് പരിക്കേറ്റു.
നിലമേല്‍ സ്വദേശി ഷിബിനാണ് മരിച്ചത്. തട്ടത്തുമല ഭാഗത്തു നിന്ന് കിളിമാനൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു പിക്കപ്പ് വാഹനം.
വാഹനത്തില്‍ ഡ്രൈവര്‍ക്ക് പുറമെ മറ്റൊരു യുവാവും പെണ്‍കുട്ടിയും ഉണ്ടായിരുന്നു.നിലമേല്‍ സ്വദേശികളായ ആസിഫ് (25) ജിഷു (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇടിയുടെ ആഘാതത്തില്‍ വാഹനത്തിനുള്ളില്‍ പരിക്കേറ്റ് കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ വെഞ്ഞാറമൂടുള്ള സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് കരുതുന്നത്.
















