Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

നോവല്‍ രചനയിലെ ദ്രോണപര്‍വ്വം

മുരളി പാറപ്പുറം by മുരളി പാറപ്പുറം
Sep 14, 2025, 04:15 pm IST
in Literature

മഹാഭാരതം മറ്റൊരു പ്രപഞ്ചമാണെന്ന് പറയാറുണ്ടല്ലോ. ഇങ്ങനെ വിശേഷിപ്പിക്കാനുള്ള ഒരു കാരണം വ്യാസന്‍ സൃഷ്ടിച്ച കഥാപാത്രങ്ങളാണ്. ഇതിഹാസത്തില്‍ നിറഞ്ഞുനി
ല്‍ക്കുന്ന കൃഷ്ണന്‍ മുതല്‍ യുദ്ധരംഗത്ത് മിന്നിമറയുക മാത്രം ചെയ്യുന്ന ബാര്‍ബരിക വരെ സവിശേഷമായ വ്യക്തിത്വവും അസ്തിത്വവും ഉള്ളവരാണ്. കൗരവപക്ഷമെന്നോ പാണ്ഡവ പക്ഷമെന്നോ ധര്‍മ്മപക്ഷമെന്നോ അധര്‍മ്മപക്ഷമെന്നോ ഭേദമില്ലാതെ ഈ കഥാപാത്രങ്ങള്‍ സ്വതന്ത്രമായി വിഹരിക്കുന്നു. അധര്‍മ്മപക്ഷത്ത് ഉറച്ചു നില്‍ക്കുന്ന കഥാപാത്രങ്ങളെയും അന്യൂനമായാണ് ഇതിഹാസകാരന്‍ സൃഷ്ടിച്ചിട്ടുള്ളത്. ഇതില്‍ ഒരാളാണ് ദ്രോണാചാര്യര്‍.
മഹാഭാരതത്തിലെ ആദിപര്‍വ്വത്തില്‍ പ്രത്യക്ഷപ്പെടുകയും, കുരുക്ഷേത്ര യുദ്ധത്തില്‍ അഞ്ചുദിവസം കൗരവപ്പടയെ നയിക്കുകയും ചെയ്ത ഈ ആചാര്യന്‍ ജീവിച്ചിരിക്കുന്നിടത്തോളം തങ്ങള്‍ക്ക് ജയം സാധ്യമല്ലെന്ന് പാണ്ഡവര്‍ ചിന്തിക്കുകപോലുമുണ്ടായി.  ഇതിഹാസത്തില്‍ ദ്രോണ പര്‍വ്വം എന്നൊരു പര്‍വ്വം തന്നെയുള്ളത് ഈ കഥാപാത്രത്തിന്റെ പ്രാമുഖ്യത്തിന് തെളിവാണ്. ഇങ്ങനെ ഒരേസമയം വിസ്മയിപ്പിക്കുകയും വിപ്രതിപത്തി  ക്ഷണിച്ചുവരുത്തുകയും ചെയ്യുന്ന ദ്രോണരെ നായകനാക്കി ജെ.സോമശേഖരന്‍ പിള്ള രചിച്ച നോവലാണ് ദ്രോണാചാര്യര്‍.

അജ്ഞാനമകറ്റി ഉള്‍ക്കണ്ണ് തെളിയിക്കുന്ന ഗുരുക്കന്മാര്‍ക്ക് ഭാരതീയ മനസ്സുകളില്‍ അത്യുത്തമ സ്ഥാനമുണ്ട്. കുലമോ ജാതിയോ സാമൂഹിക പദവികളോ ഒന്നും ഇതിന്  വിഘാതമായിരുന്നിട്ടില്ല. വാല്മീകിയുടെയും വ്യാസന്റെയുമൊക്കെ മഹാപ്രതിഭയ്‌ക്കു മുന്നില്‍ നമ്രശിരസ്‌കരാകുന്ന  ജനസഞ്ചയത്തിന് അവരുടെ കുലവും കാലവും  അപ്രസക്തം. ഈ സംസ്‌കാരം ഇപ്പോഴും അന്യമായിട്ടില്ല. അക്രമാസക്തരായ കുറച്ച് വിദ്യാര്‍ത്ഥികളെയും, കുബുദ്ധികളായ ചില രാഷ്‌ട്രീയക്കാരെയും ഒഴിച്ചു നിര്‍ത്തിയാല്‍ ഭാരതീയ സംസ്‌കാരമുള്‍ക്കൊണ്ട മഹാഭൂരിപക്ഷവും ഇന്നും ആചാര്യന്മാരെ ഭയഭക്തിബഹുമാനത്തോടെ  ഉള്ളിലേറ്റുന്നവരാണ്. ഇതേ മനോഭാവം സര്‍ഗാത്മകമായി ആവിഷ്‌കരിക്കുകയാണ് ഈ നോവലില്‍.

ശോകപര്യവസായിയായ ഒരു ജീവിത കഥയാണ് ദ്രോണരുടേത്. മറ്റ് ആചാര്യന്മാരില്‍ നിന്ന് ദ്രോണര്‍ ഏറെ വ്യത്യസ്തനുമാണ്.  ആയുധവിദ്യയില്‍ ദ്രോണരോടു കിടപിടിക്കാന്‍  ഹസ്തിനപുരത്ത് മറ്റൊരാളും പ്രാപ്തനല്ലായിരുന്നു. എന്നാല്‍ ദ്രോണര്‍ പല സന്ദര്‍ഭങ്ങളിലും അമിതമായ പുത്രവാത്സല്യം കൊണ്ട് സ്വന്തം മഹത്വത്തിനു കളങ്കമേല്പിച്ചു. കണ്ണുകള്‍ മാത്രമല്ല അന്തഃകരണവും തമസ്സിലാണ്ടുപോയ ധൃതരാഷ്‌ട്രരോടൊപ്പം ചേര്‍ന്നതിന്റെ ഫലമായി ദ്രോണര്‍ തന്റെ ബ്രാഹ്‌മണ്യം പോലും കളഞ്ഞുകുളിച്ചു.  അയോഗ്യനായ മകന്‍ അശ്വത്ഥാമാവിനെ ബ്രഹ്‌മാസ്ത്രവിദ്യ പഠിപ്പിച്ച പിതാവുമാണ് ദ്രോണര്‍. പാ
ണ്ഡവര്‍ മുഖേന ദ്രുപദനെ തോല്പിച്ച് പകുതി രാജ്യം കരസ്ഥമാക്കിയതോടെ ബ്രാഹ്‌മണനായ ദ്രോണര്‍ ക്ഷത്രിയനായി  മാറുകയായിരുന്നു. രാജ്യഭരണം കയ്യാളുന്ന വ്യക്തിക്കാണ് ഹസ്തിനപുരത്തിലെ വര്‍ണ വ്യവസ്ഥയനുസരിച്ച് ക്ഷത്രിയ പദവി ലഭിക്കുക. തന്നോട് ആത്മാര്‍ത്ഥമായ സ്നേഹാദരങ്ങള്‍ പുലര്‍ത്തിയിരുന്ന പാണ്ഡവരോട് യുദ്ധം ചെയ്യാനും, യുദ്ധത്തില്‍ അധര്‍മ്മപക്ഷം നില്‍ക്കാനും ഭരദ്വാജ പുത്രനായ ദ്രോണര്‍ സങ്കോചം കാണിച്ചില്ലെന്നത് ആശ്ചര്യമുളവാക്കുന്നതാണ്. വാസ്തവത്തില്‍ ക്ഷത്രിയന്റെ കര്‍മ്മം ചെയ്തുകൊണ്ടിരുന്ന ദ്രോണരെയാണ് ശിഷ്യന്മാര്‍ വധിക്കാന്‍ ഇടയായത്. ഇവിടെ ആചാര്യനെയല്ല, മറിച്ച് രജോഗുണത്തിനടിമപ്പെട്ട ഒരു യോദ്ധാവിനെയാണ് എതിര്‍പക്ഷത്തെ യോദ്ധാവായ ധൃഷ്ടദ്യുമ്നന്‍ വധിച്ചതെന്നാണ് കരുതേണ്ടത്.

സോമശേഖരന്‍ പിള്ളയുടെ ഭാവന ആചാര്യനെ അപൂര്‍വ്വം ചിലയിടങ്ങളില്‍ കുറ്റവിമുക്തനാക്കുന്നതു കാണാം. നോവലില്‍ ദ്രോണര്‍ പാണ്ഡവ-കൗരവ കുമാരന്മാരോടൊപ്പം  കര്‍ണനെയും ശിഷ്യനാക്കുന്നു! ഗുരുത്വത്തെ മാനിക്കുന്ന ഒരു എഴുത്തുകാരന്റെ  ആര്‍ദ്രതയാണിത്. സത്യധര്‍മ്മാദികളെക്കുറിച്ചുള്ള തീഷ്ണവിശകലനങ്ങള്‍ നോവലിന്റെ ഭാവുകത്വത്തിന്റെയും ആദര്‍ശപരതയുടെയും ശോഭ കവരുവാന്‍  നോവലിസ്റ്റ് അനുവദിക്കുന്നില്ല. ‘ മഹാഭാരതം കൊളുത്തിവച്ച ദീപത്തില്‍ നിന്നും ചൊരിഞ്ഞു കിട്ടുന്ന പ്രകാശം ഓരോരുത്തരെയും സ്വന്തമായ വഴികാട്ടാന്‍ പോന്നതാണ് ‘ എന്ന് ആമുഖത്തില്‍ പറയുന്നത് ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

മഹാഭാരതത്തെ ഉപജീവിച്ച് രചിച്ചിട്ടുള്ള മറ്റ് കൃതികളില്‍ നിന്ന് പലതുകൊണ്ടും വ്യത്യസ്തമാണ് ഈ നോവല്‍. അത്യന്തം സങ്കീര്‍ണമായ വ്യക്തിത്വം പേറുന്ന ദ്രോണരെ അവതരിപ്പിക്കുന്നതില്‍ വ്യാസഭാരതത്തോട് അടിസ്ഥാനപരമായി ചേര്‍ന്നുപോകാന്‍ നോവലിസ്റ്റ് പരമാവധി ശ്രമിച്ചിട്ടുമുണ്ട്. ഗുരുകുലത്തില്‍ വൈദിക ശാസ്ത്രജ്ഞാനത്തോടൊപ്പം ശസ്ത്രവിദ്യയും കരസ്ഥമാക്കി അതില്‍ അതീവ പ്രാവീണ്യം തെളിയിച്ച ബ്രാഹ്‌മണനോട് പ്രത്യേക സൗഹൃദം സ്ഥാപിച്ചിരുന്ന ദ്രുപദന്‍ പില്‍ക്കാലത്ത് ദാരിദ്ര്യപീഡിതനായ ദ്രോണരുടെ സാമ്പത്തിക സഹായത്തിനായുള്ള അഭ്യര്‍ത്ഥന മാനിച്ചില്ലെന്നു മാത്രമല്ല,  അപമാനിക്കാനും മുതിര്‍ന്നു. അഹങ്കാരവും രാജഗര്‍വ്വും കാരണം സുഹൃദ്ബന്ധത്തിന്റെ മാഹാത്മ്യത്തെ മെതിച്ചരച്ച ദ്രുപദനോടുതോന്നിയ പകയാണ് അര്‍ജ്ജുനനോടുള്ള ദ്രോണരുടെ പക്ഷപാതപരമായ അനുഭാവത്തിനു പിന്നില്‍. തന്നെക്കാള്‍ മിടുക്കനായ ഒരു ശിഷ്യന്‍ ഗുരുവിനുണ്ടെന്നു തെറ്റിദ്ധരിച്ച് വിഷണ്ണനായ അര്‍ജ്ജുനനെ സാന്ത്വനിപ്പിക്കാന്‍ നിഷാദ കുമാരനായ ഏകലവ്യന്റെ വലതുകയ്യിന്റെ പെരുവിരല്‍ ഗുരുദക്ഷിണയായി ചോദിച്ചുവാങ്ങിയ ദ്രോണരുടെ ക്രൂരതയാവട്ടെ ദ്രുപദനോടുള്ള പകയുടെ രൂപാന്തരമായി കാണുന്നവരുണ്ട്. ദ്രോണരുടെ ആത്മഗതമായി നോവലില്‍ പറയുന്നത് നോക്കുക: ‘ഏതു വിധേനയും അര്‍ജ്ജുനന് മനസ്താപമുണ്ടാകാതെ  ശ്രദ്ധിക്കേണ്ടത് എന്റെ ആവശ്യമായിരുന്നു. എന്റെ മനസ്സില്‍ കിടന്നു തിളയ്‌ക്കുന്ന പക എന്നെ ഒരേയൊരു ലക്ഷ്യം മാത്രം കണക്കാക്കി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു. അതിനാല്‍ എനിക്ക് മറ്റ് ന്യായങ്ങളോ നീതി ബോധമോ ബാധകമായിരുന്നില്ല.’  നീതിബോധം ത്യജിക്കാനും, ആത്മാഭിമാനത്തെ ഹനിച്ചവരോട് അടങ്ങാത്ത പക സൂക്ഷിക്കാനും, ധര്‍മ്മവിരുദ്ധ പാളയത്തില്‍ നിലയുറപ്പിച്ച് പൊരുതാനും മടിക്കാത്ത ബ്രാഹ്‌മണനെയാണ് ദ്രോണരില്‍ കാണുന്നത്. തന്റെ വത്സല ശിഷ്യനായ അര്‍ജ്ജുനന്റെ പുത്രന്‍ അഭിമന്യുവിനെ മറ്റ് മഹാരഥന്മാരോടൊപ്പം ചേര്‍ന്ന് ക്രൂരമായി വധിക്കാന്‍ ദ്രോണരുടെ മനസ്സാക്ഷി അനുവദിച്ചു.  പിതാവിന്റെ ഇത്തരം സ്വഭാവമാണ് അശ്വത്ഥാമാവിനെ പലമടങ്ങായി ബാധിച്ചത്. പിതാവിനെ അനുധാവനം ചെയ്ത അയാള്‍ പകവീട്ടാനായി ഉറങ്ങിക്കിടന്ന ധൃഷ്ടദ്യുമ്നനെയും, പാണ്ഡവരെന്നു തെറ്റിദ്ധരിച്ച് പാണ്ഡവ സുധന്മാരെയും നിഷ്‌ക്കരുണം വധിക്കുന്നു. കുട്ടിക്കാലത്തുതന്നെ അയാള്‍ക്ക് ലഭിച്ച ജീവിത പാഠമാകട്ടെ സ്വാര്‍ത്ഥലക്ഷ്യം കൊണ്ടു മുന്നേറിക്കൊണ്ടിരുന്ന പിതാവിന്റെ മാര്‍ഗ്ഗമായിരുന്നു. ഈ ദുരവസ്ഥയെക്കുറിച്ചും വായനക്കാരെ ചിന്തിപ്പിക്കുകയാണ് ദ്രോണരെ വ്യത്യസ്തമായി അവതരിപ്പിക്കുന്നതിലൂടെ ഈ നോവല്‍ ചെയ്യുന്നത്.

വ്യാസഭാരതം പ്രധാനമായും ധര്‍മ്മാധര്‍മ്മങ്ങളുടെ ഏറ്റുമുട്ടലാണ്. വീര പുരുഷന്മാരുടെ  ചരിത്രം ഇതിനുള്ള ഉപാധിയാണ്.  സാധാരണയായി ധര്‍മ്മപക്ഷത്തുനില്‍ക്കുന്ന വീരന്മാരെ നായക വേഷത്തിലേക്ക് ഉയര്‍ത്തിക്കാട്ടിയാണ് അനുബന്ധ രചനകള്‍ നടത്താറുള്ളത്. എന്നാല്‍ ആധുനികോത്തര കൃതികളില്‍ അധര്‍മ്മപക്ഷക്കാരെ ഉയര്‍ത്തിക്കാട്ടുക വഴി ധര്‍മ്മസങ്കല്പനത്തിന് മങ്ങലേല്‍പ്പിക്കാനാണ് ശ്രമം. സോമശേഖരന്‍ പിള്ളയുടെ കൃതിയാവട്ടെ ഇതിലൊന്നും  ഉള്‍പ്പെടുന്നില്ല എന്നത് എടുത്തു പറയേണ്ട സവിശേഷതയാണ്. ഇവിടെ രണ്ടുപക്ഷത്തുമുള്ള ധീരന്മാരെ ആയോധന വിദ്യ പഠിപ്പിച്ച് സജ്ജരാക്കിയ ഒരു ആചാര്യന്റെ കഥയാണ് ഇതിവൃത്തം.  ഹതഭാഗ്യനായ ഒരു ഗുരുവിന്റെ ജീവിതമാണ് നോവലിന്റെ കഥാവസ്തു. മറ്റ് വീരയോദ്ധാക്കളില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്ന ദ്രോണരുടെ അനിതരസാധാരണമായ കഴിവുകളും, സ്വകീയ വീക്ഷണങ്ങളും വൈകാരിക വിക്ഷോഭങ്ങളും അതിന്റെ ഫലമായ പതനവും പരാജയവും ഭാവാത്മകമായും മിഴിവോടെയും വരച്ചു കാട്ടുന്നതില്‍ ഈ നോവല്‍ വിജയിച്ചിരിക്കുന്നു.

ദ്രോണാചാര്യര്‍ (നോവല്‍)
ജെ. സോമശേഖരന്‍ പിള്ള
ഗ്രീന്‍ ബുക്‌സ്
വില-360
9447058345
 

Tags: Malayalam LiteratureBook ReviewMurali ParappuramnovelDrona Parvam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: അമ്മേ മഹാമായേ….!

Varadyam

കവിത: സൂത്രവാക്യം

Varadyam

വായന: പൂജിക്കപ്പെടേണ്ട വേദപുഷ്പം

തപസ്യയുടെ ഒരു ആദ്യകാലയോഗം - 1977 പ്രൊഫ. കെ. ഗോപാലകൃഷ്ണന്‍ സംസാരിക്കുന്നു. വലത്തുനിന്ന് കെ.പി. ശശിധരന്‍, എം.എ കൃഷ്ണന്‍
Varadyam

കാലത്തില്‍ സംഭവിച്ചതാണ് തപസ്യ

Varadyam

സാംസ്‌കാരിക പഠനത്തിന്റെ സമഗ്ര ഭൂമിക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.