Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വ്യത്യസ്തമായ ഒരു ഗുരുപൂജ; പുന്നശ്ശേരി നമ്പി നീലകണ്ഠ ശര്‍മ്മയുടെ 91 -ാം ചരമ ദിനം

ഡോ. വി.എസ്. ശര്‍മ്മ by ഡോ. വി.എസ്. ശര്‍മ്മ
Sep 13, 2025, 12:14 pm IST
in Article

കേരളത്തില്‍ പരമ്പരാഗതമായ രീതിയില്‍ സംസ്‌കൃത ഭാഷയും വിവിധ വിജ്ഞാന ശാഖകളിലെ ഗ്രന്ഥങ്ങളും പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ജീവിതം സമര്‍പ്പിച്ച ഒരു വിശിഷ്ട വ്യക്തിയായിരുന്നു പണ്ഡിത രാജന്‍ പുന്നശ്ശേരി നമ്പി നീലകണ്ഠ ശര്‍മ. (1858-1934). പാലക്കാട് ജില്ലയില്‍ പട്ടാമ്പിക്ക് സമീപം ഭാരതപ്പുഴയുടെ ഓരത്തായി സ്ഥിതി ചെയ്യുന്ന പെരുമുടിയൂര്‍ എന്ന ഗ്രാമത്തില്‍ വിഖ്യാതമായ പുന്നശ്ശേരി ഇല്ലം എന്ന മലയാള ബ്രാഹ്‌മണ ഗൃഹം സ്ഥിതി ചെയ്യുന്നു. കോഴിക്കോട് സാമൂതിരിയുടെയും തിരുവിതാംകൂര്‍ കൊച്ചി മഹാരാജാക്കന്മാരുടെയും കാശിയിലെ പ്രശസ്തമായ സംസ്‌കൃത സര്‍വകലാശാല സ്ഥാപിച്ച മദന്‍ മോഹനന്‍ മാളവ്യയുടെയും മറ്റും അംഗീകാരവും ബഹുമതിയും നേടിയിരുന്ന പുന്നശ്ശേരി നമ്പി സംസ്‌കൃത വിജ്ഞാനത്തിന്റെ ദീപ്ത പ്രതീകമായിരുന്നു. അദ്ദേഹം ഭാഷയുടെയും വൈജ്ഞാനിക ശാഖകളുടെയും ശിക്ഷണത്തിനും പ്രചാരണത്തിനും വേണ്ടി സ്ഥാപിച്ച അന്യാദൃശ്യമായ വിദ്യാകേന്ദ്രം ആയിരുന്നു പട്ടാമ്പി പുന്നശ്ശേരി ഗുരുകുലം. ആരാധ്യ ദേവതയായ ഈഹാപുരേശ്വരി ദേവിയുടെ ക്ഷേത്രത്തിനു സമീപം പ്രശസ്തമായി നിലനിന്ന സാരസ്വതോദ്യോതിനി ഗുരുകുലം, അവിടുത്തെ വിജ്ഞാന ചിന്താമണി വൈദ്യശാല, പ്രസിദ്ധീകരണങ്ങള്‍, വിഖ്യാതമായ പട്ടാമ്പി പഞ്ചാംഗം, ഗുരുകുലത്തില്‍ പഠിച്ച മഹാപണ്ഡിതന്മാര്‍ ഇതെല്ലാം ആധുനിക കേരളത്തിലെ നിരുപമമായ സ്മരണ ഉണര്‍ത്തുന്ന മഹാ സ്ഥാപനമാണ്.

പണ്ഡിത രത്‌നം കെ.പി. നാരായണ പിഷാരടി, എം.പി. ശങ്കുണ്ണി നായര്‍, കുട്ടികൃഷ്ണ മാരാര്‍, മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍, വാചസ്പതി പി.സി. പരമേശ്വരന്‍ മൂസത്, എന്നു തുടങ്ങി ഒട്ടനേകം പണ്ഡിതന്മാര്‍ ഗുരുനാഥന്റെ ശിക്ഷണത്തില്‍ വിവിധ വൈജ്ഞാനിക സമ്പത്ത് നേടിയവരായി, ആധുനിക കേരളത്തിന്റെ സാംസ്‌കാരിക വ്യക്തിമുദ്ര പതിപ്പിച്ചവരായി ഉണ്ട്.

അധ്യയനം, അധ്യാപനം, സംസ്‌കൃത ഭാഷാ പ്രചരണം, വിപുലമായ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ ശാശ്വത വ്യക്തിമുദ്ര പതിപ്പിച്ച ഗുരുനാഥന്‍ നേതൃത്വം നല്കിയ സ്ഥാപനങ്ങള്‍ എല്ലാം ഇന്ന് സ്മരണമാത്ര അവശിഷ്ടമായിരിക്കുന്നു.

പുന്നശ്ശേരി നമ്പി നീലകണ്ഠ ശര്‍മ സ്മാരക സംസ്‌കൃത കലാലയം ഇപ്പോള്‍ സര്‍ക്കാരിന്റെ കീഴിലുള്ള സാധാരണ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് മാത്രമാണ്.

ഗുരുനാഥന്‍ ശിഷ്യരെ പഠിപ്പിക്കുക മാത്രമല്ല സാഹിത്യം, വൈദ്യം, ജ്യോതിഷം, വ്യാകരണം, വേദാന്തം തുടങ്ങിയ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട അനേകം ഗ്രന്ഥങ്ങള്‍ രചിച്ചു പ്രസിദ്ധീകരിക്കുകയും ചെയ്തു. കേരളത്തില്‍ ആദ്യം പ്രസിദ്ധീകരിച്ച പഞ്ചാംഗം -പട്ടാമ്പി പഞ്ചാംഗം- ഗുരുനാഥന്റെ സംഭാവനയാണ്. അതിപ്പോള്‍ പ്രചാരത്തില്‍ ഇല്ല. സാഹിത്യ കൃതികളും വ്യാഖ്യാനങ്ങളും മറ്റും ഏതെങ്കിലും ഗ്രന്ഥശാലകളില്‍ തിരയേണ്ടിവരും. ഗുരുനാഥനെ പറ്റി സി.പി. കൃഷ്ണന്‍ ഇളയത് ആണ് ആദ്യമായി ഒരു സംക്ഷിപ്ത ജീവചരിത്രം രചിച്ചത്. പിന്നീട് കെ.പി. നാരായണ പിഷാരടി തുടങ്ങിയവരും ജീവചരിത്രം രചിക്കുകയുണ്ടായി. പുന്നശ്ശേരി നാരായണന്‍ നമ്പിയുടെയും അച്യുതത്ത് നങ്ങയ്യ അന്തര്‍ജ്ജനത്തിന്റെയും പുത്രനായി ജനിച്ച് ജീവിതം മുഴുവന്‍ സംസ്‌കൃത വിദ്യാ പ്രചാരണത്തിന് വേണ്ടി സമര്‍പ്പിച്ച പുന്നശ്ശേരി നമ്പി നീലകണ്ഠ ശര്‍മ്മ ആധുനിക കേരളത്തിലെ സാംസ്‌കാരിക ജീവിതത്തില്‍ പ്രശോഭിച്ച ഒരു മഹാ ജ്യോതിസ് ആയിരുന്നു. അദ്ദേഹത്തിന്റെ 91 -ാം ചരമ ദിനമായ സപ്തംബര്‍ 14-ാം തീയതി ആ ഗുരുനാഥ സ്മരണയ്‌ക്ക് മുമ്പില്‍ ധന്യവാദ പുരസരം ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു. ഈ വിനീത ലേഖകന്റെ പിതൃമാതുലന്‍ കൂടിയായ ആ മഹാ ഗുരുവിന് സാഷ്ടാംഗ പ്രണാമം.

 

 

Tags: Punnassery Nambi Neelakanta Sharma91st death anniversary
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.