Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തലച്ചോറ് തീനി അമീബയെ നിയന്ത്രിക്കാനാവാതെ ആരോഗ്യവകുപ്പ്; ഉറവിടത്തിലും കണക്കുകളിലും അവ്യക്തത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2025, 08:16 am IST
in Kerala

കോഴിക്കോട്: തലച്ചോറ് തിന്ന് ആളെ കൊല്ലുന്ന അമീബയെ നിയന്ത്രിക്കുന്നതില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് പരാജയം. അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക് മെനിംഗോ എന്‍സെഫലൈറ്റിസ്) എന്ന മാരക രോഗബാധ പടരുന്നത് തടയാനോ ഇതിന്റെ ഉറവിടം കണ്ടെത്താനോ സാധിച്ചിട്ടില്ല. രോഗം ബാധിച്ചവര്‍ക്കുള്ള ചികിത്സ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ലഭിക്കുന്നുണ്ടെങ്കിലും രോഗബാധിതരുടെ മരണനിരക്ക് കൂടി വരുകയാണ്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ആറ് പേര്‍ രോഗം ബാധിച്ചു മരിച്ചു. ഈ വര്‍ഷം മരിച്ചവരുടെ എണ്ണം 16 ആണ്. രോഗം സ്ഥിരീകരിച്ച 11 പേര്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും ഇന്നലെ രോഗം സ്ഥിരീകരിച്ച പത്ത് വയാസുകാരി മഞ്ചേരി മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്. കഴിഞ്ഞ വര്‍ഷം 38 പേര്‍ക്ക് രോഗം ബാധിച്ചിരുന്നു.

രോഗത്തിന്റെ യഥാര്‍ത്ഥ ഉറവിടം ഏതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കുളത്തിലോ തോട്ടിലോ നീന്തിക്കുളിക്കുന്നവര്‍ക്കും മലിനജലത്തില്‍ കുളിക്കുന്നവര്‍ക്കുമാണ് രോഗം ബാധിക്കുന്നത് എന്നായിരുന്നു ഇതുവരെ ആരോഗ്യ വകുപ്പ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് വീട്ടുകിണറ്റിലും രോഗകാരണമായ അമീബയുടെ സാന്നിധ്യമുണ്ടാകാം എന്ന അറിയപ്പ് നല്‍കുകയും രോഗം കണ്ടെത്തിയ പ്രദേശങ്ങളിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും ചെയ്തു.

മരിച്ച ആറ് പേരില്‍ ഒരാള്‍ മൂന്ന് വയസ് മാത്രം പ്രായമുള്ള കുഞ്ഞാണ്. മൂക്കിലൂടെയാണ് ജലത്തിലുള്ള അമീബ തലച്ചോറിലേക്ക് പ്രവേശിക്കുന്നതെന്നും പറയുന്നു. കുളിമുറിയില്‍ കുളിക്കുന്നവര്‍ക്കും രോഗം ബാധിക്കുന്ന പശ്ചാത്തലത്തില്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ പഠനവും പരിശോധനയും ആവശ്യമാണെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

രോഗം ബാധിച്ചവരുടെയും മരിച്ചവരുടെയും കണക്കുകളിലും അവ്യക്തതയുണ്ട്. മരിച്ചവരില്‍ ചിലരില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കാന്‍ കഴിഞ്ഞത് മരണം സംഭവിച്ചതിന് ശേഷമാണ്. മൂന്ന് വര്‍ഷത്തിനുള്ളിലാണ് ഈ അപൂര്‍വ രോഗം സംസ്ഥാനത്ത് കാണപ്പെട്ടു തുടങ്ങിയത്. ഇതുവരെ സംസ്ഥാനത്ത് 51 പേര്‍ക്ക് രോഗം ബാധിച്ചു എന്നും അതില്‍ 14 പേര്‍ മരിച്ചു എന്നുമാണ് ഔദ്യോഗിക കണക്ക്.

പ്രതിരോധത്തിലും പഠനത്തിലും ഫലപ്രദമായ ഏകോപനമില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ കേരളത്തിലാണ്. രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്ന നിലയില്‍ ആരോഗ്യവകുപ്പ് നടപ്പാക്കിയത് ജലസ്രോതസ്സുകള്‍ ശുദ്ധീകരിക്കുന്നതിനുള്ള ക്യാമ്പയിനാണ്. ആരോഗ്യ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആശാപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പയിന്‍.

ചൂട് വര്‍ദ്ധിക്കുന്നത് അമീബയ്‌ക്ക് അനുകൂലമായ സാഹചര്യമുണ്ടാക്കുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ടാങ്കുകളില്‍ സൂക്ഷിക്കുന്ന ജലം 40 ഡിഗ്രി വരെ ചൂടാകാന്‍ സാധ്യതയുള്ളതിനാല്‍ അതില്‍ അമീബയുടെ സാന്നിധ്യമുണ്ടായാല്‍ നശിക്കാതെ കിടക്കും. മൂക്കിനേയും മസ്തിഷ്‌കത്തെയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ്ണപുടത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കും. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.

വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒമ്പത് ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും.

Tags: Kerala Health DepartmentAmebic meningoencephalitisAmbiguity in source and figures
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ശയ്യാവസ്ഥയിലായ ആരോഗ്യ കേരളം

കോന്നി മെഡിക്കല്‍ കോളജ് ആശുപത്രി
Kerala

കോന്നി മെഡിക്കല്‍ കോളജ് അത്യാസന്ന നിലയില്‍; രോഗികള്‍ക്ക് ഡോക്ടര്‍ നല്‍കിയ മുന്നറിയിപ്പ് സത്യം

Kerala

കഠിനമായ ചൂട്,  ഇടയ്‌ക്കിടെ വെള്ളം കുടിയ്‌ക്കണം; ആറ്റുകാല്‍ പൊങ്കാലയിടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

Kerala

ഡോക്ടര്‍മാരുടെ സമരം: ചര്‍ച്ചയില്ലെന്ന സര്‍ക്കാര്‍ വാശിയില്‍; ആരോഗ്യ മേഖല വന്‍ പ്രതിസന്ധിയില്‍

Article

ആരോഗ്യമേഖല വെന്റിലേറ്ററില്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.