തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ പ്രകാരം മുന്‍മന്ത്രിയും സിപിഎം നേതാവുമായ കടകംപ്പള്ളി സുരേന്ദ്രനെതിരെ അന്വേഷണം. കടകംപ്പള്ളി സുരേന്ദ്രന്‍ മോശം സന്ദേശങ്ങള്‍ അയച്ചെന്ന് സ്വപ്ന വെളിപ്പെടുത്തിയ പശ്ചാത്തലത്തില്‍ അന്വേഷണം വേണമെന്നാണ് പരാതി. കോണ്‍ഗ്രസ് നേതാവും ഡിസിസി വൈസ് പ്രസിഡന്റുമായ എം. മുനീര്‍ നല്‍കിയ പരാതി അന്വേഷണത്തിനായി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറി.
സ്വപ്‌ന സുരേഷ് നേരിട്ട് പരാതി നല്‍കാത്ത സാഹചര്യത്തില്‍ അന്വേഷണത്തിന് കൈമാറേണ്ടതുണ്ടോയെന്ന ചര്‍ച്ച ഉയര്‍ന്നിരുന്നു.കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിവിധ പരാതികളില്‍ അന്വേഷണം വന്ന സാഹചര്യത്തിലാണ് ഈ പരാതിയും കൈമാറിയത്.
സിറ്റി പൊലീസ് കമ്മീഷണറുടെ കീഴില്‍ രഹസ്യമായാണ് അന്വേഷണം നടക്കുന്നത്.
















