തിരുവനന്തപുരം: കേരളത്തിലും വോട്ടർ പട്ടികയിൽ പ്രത്യേക തീവ്ര പുനപ്പരിശോധന (എസ് ഐ ആർ ) തുടങ്ങിയെന്നും ഔദ്യോഗിക വിജ്ഞാപനം വന്നാലുടൻ വ്യാപകമാക്കുമെന്നും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഡോ. രത്തൻ.യു.കേൽക്കർ അറിയിച്ചു. പാലക്കാട്ട് നടത്തിയ മാതൃകാ എസ്ഐആർ പ്രക്രിയ പ്രകാരം, 2002 ലെ പട്ടികയുള്ള 80% പേർക്കും വോട്ടവകാശം ഉണ്ട്, അതിനാൽ കേരളത്തിൽ എളുപ്പമായിരിക്കുമെന്നും കേൽക്കർ വിശദീകരിച്ചു.
2002 ലെ വോട്ടർ പട്ടിക കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ആർക്കും പരിശോധിക്കാവുന്നതാണെന്ന് അദ്ദേഹം വിവരിച്ചു. എസ്ഐആർ പ്രകാരം വോട്ടവകാശം ഉറപ്പാക്കാൻ ആധാർ കാർഡ് ഉൾപ്പെടെയുള്ള 10 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.
– ബിഎൽഒ മാർ വീടുകളിൽ എത്തി സഹായിക്കും.
– സ്വയം ആർക്കും രേഖകൾ ഓൺലൈനിൽ സമർപിക്കാം
– രാഷ്‌ട്രീയ പാർട്ടികളുടെ സഹായം തേടും
– 90,000 ൽ അധികം വരുന്ന പ്രവാസികൾക്ക് ഓൺലൈനിൽ ചെയ്യാം.
– നിലവിൽ രേഖകൾ നൽകിയവർക്ക് വോട്ടവകാശം ഉണ്ടാകും. 2002 പട്ടികയിൽ രേഖകൾ കൊടുക്കാതെ പേര് ഉള്ളവർ രേഖകൾ കൊടുത്താൽ മതിയാകും.
– പുതിയ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമാണിത്.
– അർഹർക്കെല്ലാം വോട്ടുറപ്പാക്കും, രേഖകൾ കൊടുത്താൽ വോട്ടുറപ്പ്, രേഖകൾ ഇല്ലാത്തവർ സ്വയം സർട്ടിഫിക്കറ്റ് നൽകണം, ഏത് അംഗീകൃത ഉദ്യോഗസ്ഥർക്കും ഇതിനുതകുന്ന രേഖകൾ കൊടുക്കാം.
– സെപ്തംബർ 20ന് രാഷ്‌ട്രീയ കക്ഷികളുടെ യോഗം വിളിക്കും.
– വിജ്ഞാപനം വരുന്നതിനു പിന്നാലേ എല്ലാത്തലത്തിലും ബോധവൽക്കരണം.
















