പത്തനംതിട്ട: സ്വയം ആധാരം എഴുതുന്നത് നിരുല്‍സാഹപ്പെടുത്താനും അഴിമതിക്കു വഴിയൊരുക്കാനുമാണ് ഇപ്പൊഴും ആധാരത്തിന്റെ കൂടെയുള്ള ഫയലിംഗ് ഷീറ്റ് സമ്പ്രദായം നിലനിര്‍ത്തിയിരിക്കുന്നതെന്ന് ഡോക്യുമെന്റ് മേക്കേഴ്‌സ് ഓഫ് കേരള ആരോപിച്ചു. രജിസ്‌ട്രേഷന് ഹാജരാക്കുന്ന ഒര്‍ജിനല്‍ ആധാരം സ്‌കാന്‍ ചെയ്തു സൂക്ഷിക്കുമ്പോള്‍ എന്തിനാണ് കൈപ്പടയില്‍ എഴുതുന്ന ഫയലിംഗ് ഷീറ്റ് എന്ന് അധികൃതര്‍ വ്യക്തമാക്കണം. ആധാരം എഴുത്തുകാര്‍ പോലും അത് പ്രിന്റ് ചെയ്താണ് രജിസ്‌ട്രേഷന് ഹാജരാക്കുന്നത് .
ഫയലിംഗ് ഷീറ്റ് സമ്പ്രദായം നിലനില്‍ക്കുന്നത് കൊണ്ടാണ് ആധാരം സ്വയം തയ്യാറാക്കാന്‍ പലര്‍ക്കും കഴിയാത്തത്. കൈപ്പട ലൈസന്‍സ് ഉള്ളവര്‍ക്കേ മുദ്ര പത്രത്തില്‍ എഴുതാന്‍ കഴിയു. ഈ സാഹചര്യത്തിലാണ് സ്വയം എഴുതാന്‍ ആളുകള്‍ക്കു കഴിയാതെ വരുന്നത്. ചില കേന്ദ്രങ്ങളില്‍ പ്രിന്റ് ചെയ്തു കൊണ്ട് വരുന്നതിനെ ആധാരം എഴുത്തുകാര്‍ തന്നെ എതിര്‍ക്കുകയാണ്. ഈ കാരണത്താലും സ്വയം എഴുതാന്‍ പലരും മടിക്കുന്നു.2017 ല്‍ സ്വയം എഴുതാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതിനു ശേഷം 5000 ല്‍ താഴെ ആളുകള്‍ മാത്രമാണ് ഇത് വരെ സ്വയം ആധാരം എഴുതിയതെന്നും സംഘടന ചൂണ്ടിക്കാട്ടി.












