കൊച്ചി: കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍ കേസില്‍ ഡോ. കെ.എസ് അനില്‍കുമാറിന് തിരിച്ചടി. സസ്പെൻഷൻ നടപടിക്കെതിരെ അനിൽകുമാർ നൽകിയ ഹര്‍ജി ഹൈക്കോടതി തള്ളി ഹൈക്കോടതി. ഇതോടെ രജിസ്ട്രാർ സ്ഥാനത്ത് നിന്നും കെ.എസ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത വിസിയുടെ നടപടി തുടരും.
അനിൽ കുമാറിന്റെ സസ്പെൻഷൻ തുടരണമോയെന്ന് സിൻഡിക്കേറ്റിന് വീണ്ടും യോഗം ചേർന്ന് തീരുമാനിക്കാമെന്നും ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കി. രജിസ്ട്രാറുടെ ചുമതല നിര്‍വ്വഹണം വി.സി തടസപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോ. കെഎസ് അനില്‍കുമാര്‍ ഹർജി നൽകിയത്. രജിസ്ട്രാര്‍ സ്ഥാനത്തുനിന്നുള്ള സസ്പെന്‍ഷന്‍ നിയമ വിരുദ്ധമാണെന്നും, സസ്പെന്‍ഷന്‍ നിയമന അധികാരിയായ സിന്‍ഡിക്കറ്റ് റദ്ദാക്കിയതായും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
ജോയിന്റ് രജിസ്ട്രാര്‍ക്ക് ചുമതല കൈമാറിയ വിസിയുടെ നടപടി നിയമ വിരുദ്ധമാണെന്നും നടപടി റദ്ദാക്കണമെന്നും ഡോ. കെഎസ് അനില്‍ കുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ജസ്റ്റിസ് ടി ആര്‍ രവി അധ്യക്ഷനായ സിംഗിള്‍ ബഞ്ച് ഹര്‍ജിയില്‍ വിശദമായ വാദം കേട്ടിരുന്നു.
















