സുല്‍ത്താന്‍ബത്തേരി : പഴൂര്‍ മുണ്ടക്കൊല്ലിയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സുല്‍ത്താന്‍ബത്തേരിയിലെ ഒരുസ്വകാര്യ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ പന്തല്ലൂര്‍ നെല്ലാക്കോട്ട പാക്കണ മുഹമ്മദ് ഹാഷിം ഇസ്മായില്‍ (32) ആണ് മരിച്ചത്.
സുല്‍ത്താന്‍ബത്തേരി പാട്ടവയല്‍ റോഡില്‍ മുണ്ടക്കൊല്ലിയിലാണ് അപകടമുണ്ടായത്. മുഹമ്മദ് ഹാഷിം ബൈക്കില്‍ ബത്തേരിയിലേക്ക് പോകവെ കൊയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു.
















