ന്യൂദല്‍ഹി: സിഗരറ്റ് ലൈറ്റര്‍ പോലെ തോന്നിക്കുന്ന സ്‌പൈ ക്യാമറ ഉപയോഗിച്ച് വസ്ത്രം മാറുകയായിരുന്ന സ്ത്രീയുടെ നഗ്‌നത പകര്‍ത്താന്‍ ശ്രമിച്ച കേസില്‍ സ്വകാര്യ വിമാനക്കമ്പനിയിലെ പൈലറ്റിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ആഗ്രയിലെ സിവില്‍ ലൈന്‍സ് നിവാസിയായ മോഹിത് പ്രിയദര്‍ശിയാണ് അറസ്റ്റിലായത്.
ഡല്‍ഹിയിലെ കിഷന്‍ഗഢ് പരിസരത്തുള്ള ഷാനി ബസാറിലാണ് സംഭവം. മാര്‍ക്കറ്റില്‍ വെച്ച് ഒരാള്‍ ലൈറ്റര്‍ പോലെ തോന്നിക്കുന്ന ഒന്ന് ചൂണ്ടുന്നത് കണ്ടതായും സംശയം തോന്നി ശ്രദ്ധിച്ചപ്പോള്‍ അയാള്‍ തന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് മനസ്സിലായതായും സ്ത്രീ പരാതിയില്‍ പറയുന്നു.അവര്‍ പോലീസില്‍ വിവരം അറിയിച്ചു, തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയെ കണ്ടെത്താനായത്. മോഹിത് കുറ്റസമ്മതം നടത്തിയെന്ന് പോലീസ് പറഞ്ഞു. സ്‌പൈ ക്യാമറയും കണ്ടെടുത്തു.
















