Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റബര്‍ വില കുറയുന്നു, കര്‍ഷകര്‍ ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2025, 03:24 pm IST
in Kerala

പത്തനംതിട്ട: ശക്തമായ മഴയെ തുടര്‍ന്ന് റബര്‍ ടാപ്പിങ് നിലച്ചതിന് പിന്നാലെ വില 181 രൂപയായി കുറഞ്ഞത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ജൂലൈ ആദ്യവാരം 215 രൂപയായിരുന്നു. എന്നാല്‍ വൈകാതെ വില കുറഞ്ഞതും ടാപ്പിങ് നടക്കാത്തതും കര്‍ഷകരെ ഓണക്കാലത്ത് തീര്‍ത്തും വലച്ചു കഴിഞ്ഞതായി
റബര്‍ കര്‍ഷകര്‍ അറിയിച്ചു.

ബിജെപി സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ മൂലമാണ് റബര്‍ വില കുറയാതെ അല്‍പമെങ്കിലും പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നത്. അന്താരാഷ്‌ട്ര വിപണിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന റബറിന്റെ തീരുവ ഇനിയും കുറയ്‌ക്കണമെന്നാണ് ടയര്‍ കമ്പനികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ തയാറല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

റബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമിടും എന്ന് വാഗ്ദാനം നല്‍കിയാണ് റാന്നി, കോന്നി നിയോജകമണ്ഡലങ്ങളില്‍ ഇടതുപക്ഷം അധികാരം പിടിച്ചത്.
റബറിനെ മാത്രം ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് കര്‍ഷകര്‍ ഈ വാഗ്ദാനം വിശ്വസിച്ചു. എന്നാല്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ജില്ലയുടെ കിഴക്കന്‍ മേഖല ഉള്‍ക്കൊള്ളുന്ന കോന്നി, റാന്നി നിയോജകമണ്ഡലങ്ങളില്‍ ഒരു വ്യവസായം പോലും ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. റബര്‍ വില താഴാതെ പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരാണ് അടിയന്തരനടപടി സ്വീകരിച്ചത്.

30 വര്‍ഷം മുമ്പ് നരസിംഹ റാവു നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആഗോളവത്കരണ നയം കൊണ്ടുവന്നതോടെയാണ് കേരളത്തിലെ കര്‍ഷകര്‍ക്ക് വെള്ളിടിയായി റബര്‍ വില കുറയാന്‍ തുടങ്ങിയത്. വില 180ല്‍ കുറഞ്ഞാല്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചതും ബിജെപി സര്‍ക്കാരാണ്.

റബര്‍ വില 175 രൂപയായി കുറയ്‌ക്കാനാണ് വ്യവസായികളുടെ ഇപ്പോഴത്തെ ശ്രമം. എപ്പോഴൊക്കെ വില 210 രൂപയ്‌ക്ക് മുകളില്‍ എത്തുന്നുവൊ അപ്പോഴൊക്കെ വ്യവസായികള്‍ ആഭ്യന്തര വിപണിയില്‍ നിന്നും റബര്‍ വാങ്ങുന്നത് നിര്‍ത്തുന്നത് പതിവാണ്. തുടര്‍ന്ന് ഇറക്കുമതി ചെയ്യുന്ന റബറിലാണ് കുത്തക കമ്പനികളുടെ കണ്ണ്. ഇപ്പോള്‍ ഉത്പാദനം കുറഞ്ഞു. റബര്‍ മരങ്ങളില്‍ ഇലകൊഴിച്ചിലും രോഗബാധയും ശക്തമായി.

മഴ മൂലം അഞ്ച് മാസത്തോളമായി ടാപ്പിങില്ല. ആഗസ്റ്റ് ആദ്യവാരത്തോടെ കാലാവസ്ഥ മാറുമെന്ന് പ്രതീക്ഷിച്ച് ടാപ്പിങ് നടത്താനിരുന്നതാണ് കര്‍ഷകര്‍. എന്നാല്‍ പ്രതീക്ഷ തെറ്റിച്ച് മഴ ശക്തമായി. ഇതോടെ കര്‍ഷകര്‍ ദുരിതത്തിലുമായി. ജൂലൈ മാസത്തില്‍ കിലോയ്‌ക്ക് ഇരുന്നൂറിന് മുകളിലായിരുന്ന റബര്‍ ഷീറ്റിന് ഒരുമാസം കൊണ്ടാണ് നാല്‍പതോളം രൂപ കുറഞ്ഞത്. യഥാര്‍ത്ഥത്തില്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കിട്ടുന്ന വരുമാനത്തെ ആശ്രയിച്ചാണ് റബര്‍ കര്‍ഷകര്‍ ഓണം ഒരുങ്ങാറുള്ളത്. ഇക്കുറി മഴ മാറാത്തതിനാല്‍ കര്‍ഷകര്‍ക്ക് വറുതിയുടെ ദിവസങ്ങളാണ് സമ്മാനിച്ചത്.

മഴയെ തുടര്‍ന്ന് കടംവാങ്ങി റെയിന്‍ ഗാര്‍ഡ് ഇട്ട് ടാപ്പിങ് ആരംഭിക്കാന്‍ തീരുമാനിച്ച കര്‍ഷകര്‍ക്കാണ് വിലയിടിവിന്റെ കാഠിന്യം ഏറെയുള്ളത്.

ഉത്പാദനം മെച്ചപ്പെട്ടു നിന്നപ്പോള്‍ ടയര്‍ കമ്പനികള്‍ ആഭ്യന്തര വിപണിയില്‍ നിന്ന് റബര്‍ ശേഖരിക്കുന്നത് കുറയ്‌ക്കുക എന്നതാണ് വ്യവസായികളുടെ മറ്റൊരു തന്ത്രം.

Tags: rubber agricultureRubber prices fallfarmers worried
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റബര്‍കൃഷി വികസനത്തിന് ആയിരം കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കമിട്ട് കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

കശുവണ്ടി കോർപ്പറേഷൻ അനുമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ദതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.