കണ്ണൂര്‍: പരിയാരത്ത് ദേശീയ പാതയില്‍ സ്വകാര്യബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രക്കാരന്‍ ശ്രീധരന്‍, ബസ് കണ്ടക്ടര്‍ ജയേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. കണ്ണൂരില്‍നിന്ന് പയ്യന്നൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ശ്രീധരനെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് റോഡിന് നടുവിലെ ഡിവൈഡറിലേക്ക് ഇടിച്ചു കയറി.
പരിക്കേറ്റവരെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
















