കൊല്ലം: കരുനാഗപ്പള്ളി മണപ്പള്ളിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. സ്‌കൂട്ടര്‍ യാത്രികരെ കാര്‍ ഇടിച്ചു തെറിപ്പിച്ചു.
മണപ്പള്ളിയില്‍ കട നടത്തുന്ന വിജയനും മരുമകളുമാണ് അപകടത്തില്‍പ്പെട്ടത്.റോഡിന്റെ ഒരു വശത്ത് നിന്ന് മറുഭാഗത്തേക്ക് കടക്കവെയാണ് കാറിടിച്ചിട്ടത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
















