തിരുവനന്തപുരം: ശബരിമല യുവതിപ്രവേശന സര്‍ക്കാര്‍ നിലപാട് തിരുത്തിയാല്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. നിലപാടില്‍ നിന്ന് സര്‍ക്കാരിന് പിന്നോട്ട് പോകാനാകില്ല. പരിഷ്‌കൃത സമൂഹത്തെ നയിക്കാന്‍ സര്‍ക്കാറിന് കഴിയുമോ എന്നാണ് ചോദ്യമെന്നും ശ്രീകുമാര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നയപരമായ തീരുമാനം ഇക്കാര്യത്തില്‍ എടുത്തിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ തലയില്‍ കെട്ടിവച്ച് സര്‍ക്കാരിന് ഒഴിയാനാകില്ല.
എന്നാല്‍ ആഗോള അയ്യപ്പ സംഗമത്തില്‍ കെപിഎംഎസ് പങ്കെടുക്കുമെന്നും ശ്രീകുമാര്‍ വ്യക്തമാക്കി. യുവതി പ്രവേശനം കഴിഞ്ഞുപോയ അദ്ധ്യായമാണെന്നാണ് സിപി എം. സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ പറഞ്ഞത്.
.
















