തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് കൂടുതല്‍ പിന്തുണയുറപ്പിക്കാന്‍ നീക്കവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.സംഗമത്തെ എതിര്‍ക്കുന്നവരെ നേരില്‍ കാണും.
അയ്യപ്പ സംഗമം കൊണ്ട് ഭക്തര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടോ എന്ന് ചോദിച്ച പന്തളം കൊട്ടാരവുമായി ഈമാസം ആറിന് ചര്‍ച്ച നടത്തും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും പങ്കെടുക്കും.കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ നാലിന് നേരിട്ട് ക്ഷണിക്കും.
സംസ്ഥാനത്തെ മുഴുവന്‍ എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും ക്ഷണക്കത്ത് അയച്ചു. ദല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ. സക്സേന ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കും.
















