എറണാകുളം :മലയാറ്റൂര്‍ വനമേഖലയില്‍ കാട്ടാനകളുടെ ജഡങ്ങള്‍ പുഴയില്‍ കണ്ടെത്തുന്നത് പതിവായതോടെ വനം വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ കുമാര്‍ ചെയര്‍മാനായ പതിനൊന്ന് അംഗ സമിതിയാണ് അന്വേഷണം നടത്തുക.
മലയാറ്റൂര്‍ ഡി എഫ് ഒ, ഡോ. അരുണ്‍ സക്കറിയ ഉള്‍പ്പെടെയുള്ള വിദഗ്ധരും സമിതിയുടെ ഭാഗമാണ്. പോസ്റ്റുമോര്‍ട്ടം നടപടികളും റിപ്പോര്‍ട്ടുകളും, ഒരേ പ്രദേശത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനുള്ള കാരണങ്ങള്‍, സംശയാസ്പദമോ നിയമവിരുദ്ധമോ കുറ്റകരമോ ആയിട്ടുള്ള സംഭവങ്ങള്‍ എന്നിവ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം. വനം വകുപ്പിന്റെ ഇടപെടലുകള്‍, കൃത്യനിര്‍വഹണത്തില്‍ വീഴ്ചകള്‍ ഉണ്ടോ തുടങ്ങിയ വിഷയങ്ങളും അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.
ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്റെ നിര്‍ദേശം. അടുത്ത ദിവസംതന്നെ സമിതി അന്വേഷണം ആരംഭിക്കും എന്നാണ് അറിയുന്നത്.
.
















