ന്യൂദൽഹി : അരുവിയിൽ ഒഴുകിയെത്തിയ ത്രിവർണ്ണപതാക കഴുകി വൃത്തിയാക്കി എടുക്കുന്ന ഇസ്ലാം വിശ്വാസിയുടെ ദൃശ്യങ്ങൾ പങ്ക് വച്ച് പാക് സോഷ്യൽ മീഡിയ ഹീറോ മുഹമ്മദ് ഷയാൻ അലി. “ ഗസ്‌വ-ഇ-ഹിന്ദ് എന്നെങ്കിലും സംഭവിച്ചാൽ പാകിസ്ഥാൻ ഭീകരതയെ നശിപ്പിക്കാൻ ഇന്ത്യയിലെ മുസ്ലീങ്ങൾ മാത്രം മതിയാകും. ഇതാണ് “ഗംഗാ-യമുനി തെഹ്‌സീബ്.” എന്ന കുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്ക് വച്ചത് .
‘ ഇന്ത്യയിലെ മുസ്ലീങ്ങൾ ദേശസ്‌നേഹികളല്ലെന്ന് എപ്പോഴും പറയുന്ന പാകിസ്ഥാന്റെ മുഖത്തേറ്റ അടിയാണ് ഈ വീഡിയോ.ഞാൻ ഇത് എപ്പോഴും പറയാറുണ്ട്, വീണ്ടും പറയും‘ എന്നും ഷയാൻ അലി പറയുന്നു.
അരുവിയിലൂടെ ദേശീയ പതാക ഒഴുകി വരുന്നത് കണ്ട ഇസ്ലാം യുവാവ് അരുവിയിലേയ്‌ക്ക് ഇറങ്ങുന്നതും , അത് വെള്ളത്തിൽ കഴുകി വൃത്തിയാക്കി വീട്ടിലേയ്‌ക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം .പാകിസ്ഥാനികളടക്കം വീഡിയോ ലൈക്ക് ചെയ്ത് രംഗത്തെത്തി.
















