തിരുവനന്തപുരം: സര്‍ക്കാര്‍/എയ്ഡഡ് എന്‍ജിനിയറിങ് കോളേജുകളിലെ ബി.ടെക്/ബി.ആര്‍ക് കോഴ്സുകളുടെ സ്പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 9 ന് തൃശൂര്‍ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ നടക്കും. 9 ന് രാവിലെ 8 മുതല്‍ 12 വരെ രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ അഡ്മിഷന്‍ എടുത്ത വിദ്യാര്‍ഥികളും പുതുതായി സ്പോട്ട് അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികളും ട്യൂഷന്‍ ഫീസ് അടയ്‌ക്കണം. ജനറല്‍ വിഭാഗത്തിള്ളവര്‍ക്ക് 9,650 (8650+ 1000 സിഡി) രൂപയും എസ്സി/ എസ്ടി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് 1,000 രൂപയുമാണ് ട്യൂഷന്‍ ഫീസ്. ഗവണ്‍മെന്റ്, എയ്ഡഡ്, കേപ്, ഐഎച്ച്ആര്‍ഡി, എല്‍ബിഎസ്, സിസിഇ, എസ്സിടി, കുസാറ്റ്, മോഡല്‍ എന്‍ജിനിയറിങ് കോളേജ് എന്നീ സ്ഥാപനങ്ങളില്‍ നിന്നും സ്പോട്ട് അഡ്മിഷന് പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എന്‍ഒസി ആവശ്യമില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2561313, 9400006510, 940006411, www.dtekerala.gov.in .
















