കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തതോടെ വിലപേശല്‍ ആരംഭിച്ച് കേരളകോണ്‍ഗ്രസ് മാണിവിഭാഗം. തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് കൂടുതല്‍ സീറ്റിന് അര്‍ഹത ഉണ്ടെന്ന് ചെയര്‍മാന്‍ ജോസ് കെ.മാണി എം പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇടതു മുന്നണിയെ ഓര്‍മ്മിപ്പിച്ചു. അത് കൃത്യമായി വാങ്ങിയെടുക്കുന്നതില്‍ ഓരോ ജില്ലയുടെയും ചുമതല എം.എല്‍.എ മാര്‍ക്ക് കൈമാറി.
തദ്ദേശ തിരഞ്ഞടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചാല്‍ നിയമസഭാ തിരഞ്ഞടുപ്പിലുംകൂടുതല്‍ സീറ്റുകള്‍ ഇടതു മുന്നണിയില്‍ നിന്ന് വാങ്ങിയെടുക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഇടതു മുന്നണിയുമായി വിലപേശല്‍ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനായി പ്രമുഖപത്രത്തിന്‌റെ പാലാ മേഖലയിലെ ഒരു ലേഖകനെക്കൊണ്ട് മാണി വിഭാഗത്തെ യുഡിഎഫ് വലവീശുന്നുവെന്ന തരത്തില്‍ നിരന്തരം വാര്‍ത്തകള്‍ വരുത്തുന്നുണ്ട്.
















