പത്തനംതിട്ട: ഭര്‍ത്താവിനെ വിറകുകഷണം കൊണ്ട് തല്ലിക്കൊന്ന കേസില്‍ ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോയ സ്ത്രി പിടിയിലായി. റാന്നി പെരുനാട് സ്വദേശിനി ശാന്തയാണ് പിടിയിലായത്. ഭര്‍ത്താവ് രത്‌നാകരനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ശാന്ത ഒളിവിലായിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രിയില്‍ മദ്യപിച്ച് വഴക്കുണ്ടാക്കിയ രത്‌നാകരനെ വിറകിന് അടിച്ചു. അടിയേറ്റ് അയാള്‍ മരിക്കുകയും ചെയ്തു. അന്ന് പിടിയിലായ ശാന്ത ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. എന്നാല്‍ അതോടെ ഒളിവില്‍ പോവുകയായിരുന്നു. പത്തനംതിട്ട അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വെച്ചൂച്ചിറയില്‍ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്.
















