കൊച്ചി:ഓണദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ സര്‍വീസ് സമയം നീട്ടും.
സെപ്തംബര്‍ 2 മുതല്‍ നാലുവരെ രാത്രി 10.45 വരെ സര്‍വീസ് നടത്തും. അലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നും അവസാന സര്‍വീസ് രാത്രി 10.45 നായിരിക്കും.
ഈ ദിവസങ്ങളില്‍ തിരക്കുള്ള സമയങ്ങളില്‍ ആറ് സര്‍വീസുകള്‍ അധികം നടത്തും.തിരക്കുള്ള സമയങ്ങളില്‍ വാട്ടര്‍ മെട്രോ കൂടുതല്‍ സര്‍വീസ് നടത്തും.പത്ത് മിനിറ്റ് ഇടവിട്ട് ബോട്ട് സര്‍വീസ് ഉണ്ടാകും. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ഹൈകോര്‍ട്ടിലേക്ക് രണ്ടാം തിയതി മുതല്‍ ഏഴാം തിയതി വരെ രാത്രി 9 മണി വരെ സര്‍വിസ് നടത്തും.
















