തിരുവനന്തപുരം: സ്ത്രീകളോട് അതിക്രമം കാട്ടി കടന്നു കളഞ്ഞ പ്രതിയെ പിടിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് തമ്പാനൂര്‍ പൊലീസ്. നഗരഹൃദയത്തിലെ ഓവര്‍ബ്രിഡ്ജ് പരിസരത്തിന് വച്ച് സ്ത്രീയെ ഉപദ്രവിച്ച ശേഷം ഓടിരക്ഷപ്പെട്ട ഇയാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു.
സ്ഥിരമായി സമാന കുറ്റകുതൃം നടത്തുന്ന പ്രതിയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് പ്രതിയെ തിരിച്ചറിയാനായി പൊലീസ് ചിത്രം പുറത്തുവിട്ടത്. പതിവായി ട്രെയിനില്‍ തമ്പാനൂരില്‍ വന്നിറങ്ങുന്ന പ്രതി സ്ത്രീകളോട് അതിക്രമം കാട്ടി ഓടിരക്ഷപ്പെടാറുണ്ട്. ഇയാളെ കുറിച്ച് നേരത്തെയും പൊലീസിന് പരാതി ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
എന്നാല്‍ പ്രതിയെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും പൊലീസിന്റെ പക്കലില്ല. ഈ പശ്ചാത്തലത്തിലാണ് പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ തമ്പാനൂര്‍ പൊലീസിനെ വിവരം അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്.
















