കോഴിക്കോട് : രാമനാട്ടുകരയിലെ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ ജീവനക്കാരന് മര്‍ദ്ദനമേറ്റു. രാമനാട്ടുകര സ്വദേശി ഷാജിയെയാണ് മര്‍ദ്ദിച്ചത്. മദ്യം വാങ്ങാനെത്തിയ മലപ്പുറം വേങ്ങര സ്വദേശി രതീഷാണ് മര്‍ദിച്ചത്. രതീഷിനെതിരെ ഫറോക്ക് പൊലീസ് കേസെടുത്തു.
ബുധനാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. മദ്യം വാങ്ങാനെത്തിയ രതീഷും ജീവനക്കാരനായ ഷാജിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും രതീഷ് ഷാജിയെ മര്‍ദിക്കുകയുമായിരുന്നു.
പരിക്കേറ്റ ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നു.
















