കോട്ടയം: ലാബ് പരിശോധനയ്‌ക്കു സാമ്പിളുകള്‍ പോസ്റ്റ് ഓഫീസ് വഴി അയയ്‌ക്കുന്ന പദ്ധതിക്ക് കോട്ടയം ജില്ലയില്‍ തുടക്കം. നവകേരള കര്‍മപദ്ധതിയുടെ ഭാഗമായിട്ടാണ് ‘ഹബ് ആന്‍ഡ് സ്പോക്ക് സാംപിള്‍ ട്രാന്‍സ്പോര്‍ട്ട്’ രീതി നടപ്പാക്കുന്നത്. കുടുംബാരോഗ്യകേന്ദ്രത്തില്‍ ചെയ്യാനാവാത്ത പരിശോധനകള്‍ പ്രാഥമിക ഹബ്ബായ ബ്ലോക്ക് പൊതുജനാരോഗ്യ ലാബ്, സെക്കന്‍ഡറി ഹബ്ബായ താലൂക്ക് /ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലേക്ക് അയക്കും. എല്ലാ ദിവസവും ഉച്ചയ്‌ക്ക് 1.30ന് പോസ്റ്റ് ഓഫീസില്‍നിന്നു ജീവനക്കാര്‍വന്നു സാമ്പിള്‍ ശേഖരിക്കും. ഇ ഹെല്‍ത്ത് സോഫ്റ്റ് വേര്‍ വഴിയാണ് പരിശോധനകള്‍ രേഖപ്പെടുത്തുന്നത്. യു.എച്ച്.ഐ.ഡി. ഉള്ളവര്‍ക്ക് മൊബൈലില്‍ ഫലം ലഭിക്കും.ആദ്യ സാമ്പിള്‍ മീനച്ചില്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍നിന്നു കൈമാറി.
















