ഇടുക്കി: മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന മുതിര്‍ന്ന സിപിഎം നേതാവ് മരിച്ചു. ദീര്‍ഘകാലം സിപിഎം രാജാക്കാട് ഏരിയാ കമ്മറ്റി അംഗവും രാജകുമാരി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന ആണ്ടവര്‍ (84)ആണ് മരിച്ചത്. മകന്‍ മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു.
വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മണികണ്ഠന്‍ ടേബിള്‍ ഫാനെടുത്ത് ആണ്ടവന്‌റെ തലയ്‌ക്കടിക്കുകയായിരുന്നെന്ന് പറയുന്നു. ഗുരുതരമായി പരിക്കേറ്റ ആണ്ടവര്‍ മധുര മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയവെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.
















