തൃശൂർ: റിപ്പോർട്ടർ ടിവിയുടെ തൃശൂർ ബ്യൂറോ ഓഫീസിനുനേരെ യൂത്ത് കോൺഗ്രസ് ആക്രമണം. ഓഫീസിന്റെ ചുമരുകളിലും പടികളിലും പ്രവർത്തകർ കരിഓയിൽ ഒഴിച്ചു. ബ്യൂറോയിൽ നിർത്തിയിട്ട കാറിന് മുകളിൽ യൂത്ത് കോൺഗ്രസിന്റെ കൊടിയും സ്ഥാപിച്ചു.
റിപ്പോർട്ടർ ടിവിയിലെ വനിത മാധ്യമപ്രവർത്തകർ ഉന്നയിച്ച പീഡന പരാതിയിൽ നടപടിയെടുക്കാൻ മാനേജ്മെന്റ് തയാറാകാത്തതിലായിരുന്നു പ്രതിഷേധമെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. അക്രമത്തിൽ മുഖ്യമന്ത്രിക്ക് ചാനൽ പരാതി നൽകി.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിഥുൻ മോഹൻ, ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ലൈംഗിക ചൂഷണം വെളിപ്പെടുത്തുന്ന യുവതികളുടെ ശബ്ദസന്ദേശങ്ങൾ എന്ന പേരിൽ ചാനൽ ഓഡിയോ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആക്രമണം.
















