കൊച്ചി: കളമശേരിയില്‍ കത്തിക്കുത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കളമശേരി സുന്ദരഗിരിക്കു സമീപം ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം.ഞാറയ്‌ക്കല്‍ സ്വദേശി നികത്തിത്തറ വീട്ടില്‍ വിനോദിന്റെ മകന്‍ വിവേക് (25) ആണ് കൊല്ലപ്പെട്ടത്.
സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണം.ആക്രമണം നടത്തിയ രണ്ടുപേരും പിടിയിലായി. സനോജ്, പ്രസാദ് എന്നിവരാണ് പിടിയിലായത്. തോപ്പുംപടി സ്വദേശികളാണ് ഇവര്‍.
മൂവരും കളമശേരിയില്‍ വാടകയ്‌ക്കു താമസിക്കുന്നവരാണ്. ഓട്ടോറിക്ഷാക്കൂലി കൊടുക്കാത്തതിലുള്ള തര്‍ക്കമാണ് ആക്രമണത്തിനു കാരണമെന്നാണ് വിവരം.
















