മലപ്പുറം:പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ബിജെപി പ്രാദേശിക വനിതാ നേതാവ് നല്‍കിയ പരാതിയില്‍ യൂട്യൂബറെ അറസ്റ്റ് ചെയ്തു.മലപ്പുറം കൂരാട് സ്വദേശി സുബൈര്‍ ബാപ്പു ആണ് അറസ്റ്റിലായത്.
പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഇയാള്‍ക്കെതിരെയുളള പരാതി.ഈ മാസം 10 ന് താന്‍ വീടിന്റെ അടുക്കളയിലിരിക്കെ വീട്ടിലെത്തിയ സുബൈര്‍ ബാപ്പു ശാരിരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നാണ് ബിജെപി വനിതാ നേതാവിന്റെ പരാതി.
സുബൈര്‍ ബാപ്പു മുമ്പ് ബിജെപി പ്രവര്‍ത്തകനായിരുന്നുവെന്നും അങ്ങനെയാണ് പരിചയപ്പെടുന്നതെന്നും യുവതി പറയുന്നു. സ്വഭാവദൂഷ്യം കണക്കിലെടുത്ത് പ്രതിയെ രണ്ടു വര്‍ഷം മുമ്പു സംഘടനാപരമായ നടപടി സ്വീകരിച്ച് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.
















