തിരുവനന്തപുരം: സ്‌കൂളില്‍ ഓണാഘോഷം വേണ്ടെന്ന കടവല്ലൂര്‍ സുറാജുല്‍ ഉലും സ്‌കൂള്‍ അധ്യാപിക ഖദീജയുടെ സന്ദേശത്തില്‍ തൃശൂര്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഇത് വളരെ ഗുരുതരമായ പ്രശ്നമാണ്. ജാതിയും മതവും നോക്കിയല്ല കുട്ടികളെ പരിഗണിക്കുന്നത്. എല്ലാ ആഘോഷങ്ങളും കുട്ടികള്‍ക്ക് സന്തോഷിക്കാനുള്ള അവസരമാണ്. സ്‌കൂളുകളില്‍ യാതൊരു വേര്‍തിരിവുകളും അനുവദിക്കില്ല.വിഷയം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ഓണാഘോഷം നടക്കുമ്പോള്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ കാണുമെന്നും മന്ത്രി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് പ്രീ പ്രൈമറി വിഭാഗത്തിലെ രണ്ട് അദ്ധ്യാപകരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.















