ന്യൂദൽഹി: സംഘ പ്രവർത്തകർക്ക് വിശ്രമിക്കാറായിട്ടില്ലെന്ന് ആർഎസ്എസ് സർ സംഘചാലക് ഡോ.മോഹൻ ഭാഗവത്. ന്യൂദൽഹി വിജ്ഞാൻഭവനിൽ വസന്തമാലാ വ്യാഖ്യാനത്തിന്റെ ഭാഗമായി, ക്ഷണിക്കപ്പെട്ട സദസ്സിനെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
എതിർപ്പും കഷ്പ്പാടുമുണ്ടായിട്ടുള്ളപ്പോഴും സംഘപ്രവർത്തകർ സമാജത്തെ ഒന്നിപ്പിക്കാൻ ഏറെ കഷ്ടപ്പെട്ടു. അതിന്റെ സ്‌നേഹം സമാജത്തിന് സംഘത്തോടും സംഘ പ്രവർത്തകരോടുമുണ്ട്്. ഇന്ന് കാലം മാറി, അനുകൂല സ്ഥിതി ഏറെയാണ്. അതിനാൽ വിശ്രമിക്കാമെന്ന് ചിലർക്ക് തോന്നാം. പക്ഷേ, മുഴുവൻ ഹിന്ദുസമൂഹത്തിനെയും സംഘടിപ്പിക്കുക എന്ന ആത്യന്തിക ലക്ഷ്യം സാധിക്കുന്നതുവരെ ഈ പ്രവർത്തനം തുടർന്നുകൊണ്ടേയിരിക്കണം. അത് എന്നാണ് എന്നൊന്നും അറിയില്ല. നൂറുവർഷമായി, പക്ഷേ, അതു തുടരുകയാണ്, തുടരണം, സർ സംഘചാലക് പറഞ്ഞു. മൈത്രി, കരുണാ, ഉപേക്ഷ, ആനന്ദം എന്നിവയോടെയുള്ള പ്രവർത്തനം തുടരണം. ഇതാണ് സ്വയംസേവകർ ചെയ്യുന്നത്. ഇത് അനുഭവത്തിലൂടെയാണ് അറിയുന്നത്. അറിയേണ്ടത്. നിസ്സ്വാർത്ഥമായി, മുഴുവൻ ലോകത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള പ്രവർത്തനം തുടരണം. ലക്ഷ്യത്തോടെയുള്ള പ്രവർത്തനം തുടരണം. ഹിന്ദുരാഷ്‌ട്രത്തിന്റെ വികാസത്തിനു വേണ്ടിയുള്ള പ്രവർത്തനമാണ് സംഘദൗത്യം. വ്യക്തിമയയും സമൂഹത്തേയും മാനവികതയേയും തമമിൽ ബന്ധിപ്പിക്കുന്നത് ഉപഭോഗ ചിന്തമാത്രമല്ല, ആ സുഖം ശാശ്വതമല്ല. അതിനാൽ എല്ലാവരും സുഖത്തോടെ മറ്റുള്ളവർക്ക് ശാന്തിയോടെ കഴിയാനുള്ള സ്ഥിതി രൂപീകരിക്കണം. അതാണ് നമ്മുടെ ഋഷിമാർ പറഞ്ഞുവെച്ചിരിക്കുന്നത്.
എല്ലാം വെവ്വേറെയാണ് പക്ഷേ, എല്ലാം ഒന്നാണ്. സത്യവും പ്രേമവുമാണ് ഹിന്ദുത്വത്തിന്റെ ആധാരം. അതാണ് ഹിന്ദുത്വം, അതും ഋഷിമാർ പഞ്ഞുവെച്ചിട്ടുണ്ട്. ഈ പരമ്പരയിൽനിന്ന് സ്വീകരിച്ച് സ്വാംശീകരിച്ചാണ് സംഘപ്രവർത്തന പദ്ധതി, സർസംഘചാലക് പറഞ്ഞു.
















