പാലക്കാട്:രാഹുല്‍ മാങ്കൂട്ടം എം എല്‍ എക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നതിന് പിന്നാലെ ബി ജെ പിയും സി പി എമ്മും കരുതിയിരുന്നോയെന്നും ബോംബ് പൊട്ടിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഭീഷണി മുഴക്കിയത് കഴിഞ്ഞ ദിവസമാണ്. മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ബി ജെ പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരും കോണ്‍ഗ്രസിനുണ്ടായ ക്ഷീണം തീര്‍ക്കാന്‍ തിരിച്ച് ആരോപണം ഉയരുമെന്ന സൂചന സാമൂഹ്യമാധ്യമത്തിലൂടെ നല്‍കിയിരുന്നു.
ഏതായാലും കോടതിയും പൊലീസും തളളിയ പഴയ പീഡന പരാതിയാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെ ഇപ്പോള്‍ പൊടിതട്ടിയെടുത്തിരിക്കുന്നത്. ബന്ധു നല്‍കിയ പരാതിക്ക് പിന്നില്‍ സ്വത്ത് തര്‍ക്കമാണെന്നും ഏത് അന്വേഷണം നേരിടാനും തയാറാണെന്നും സി കൃഷ്ണകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2014ല്‍ പൊലീസില്‍ യുവതി പീഡന പരാതി നല്‍കി. പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നുവെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.
സ്വത്ത് തര്‍ക്ക കേസിന് ബലം കിട്ടാനാണ് ലൈംഗിക പീഡന പരാതി ഉന്നയിച്ചതെന്ന് സി കൃഷ്ണകുമാര്‍ വ്യക്തമാക്കി. തനിക്കെതിരെ രണ്ട് കേസുകളാണ് പരാതിക്കാരി ഉയര്‍ത്തിയത്. സ്വത്ത് തര്‍ക്കത്തിലും ലൈംഗിക പീഡന പരാതിയിലും നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.2023 ല്‍ സ്വത്ത് തര്‍ക്ക കേസില്‍ തനിക്ക് അനുകൂലമായി ഉത്തരവ് വന്നു.
ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ക്കാണ് പഴയ പരാതി പൊടി തട്ടിയെടുത്ത് നല്‍കിയിരിക്കുന്നത്.ഏത് തരം അന്വേഷണത്തിനും തയാറാണെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വിശദീകരണം ചോദിച്ചാല്‍ നല്‍കുമെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു. സന്ദീപ് വാര്യരെ കുറിച്ച് പ്രതിപക്ഷ നേതാവിന് അറിയില്ലെന്ന് തോന്നുന്നുവെന്നും സി കൃഷ്ണകുമാര്‍ പരിഹസിച്ചു.
സി കൃഷ്ണകുമാറിന്റെ ഭാര്യാ സഹോദരി ഇതര മതസ്ഥനെ വിവാഹം ചെയ്തതിനെ തുടര്‍ന്ന് പിതാവ് സ്വത്ത് നല്‍കാത്തതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം. ഇവര്‍ കോടതിയെയും പൊലീസിനെയുമൊക്കെ സമീപിച്ചെങ്കിലും കഴമ്പില്ലെന്ന് കണ്ടെത്തുകയായിരുന്നു.
















