കോഴിക്കോട്:കൊയിലാണ്ടി സ്വദേശിനിയായ പതിമൂന്ന്കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കര്‍ണാടക സ്വദേശി അറസ്റ്റിലായി. മുഹമ്മദ് സഹീര്‍ യൂസഫ് എന്ന യുവാവിനെയാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്.
സമൂഹമാധ്യമമായ സ്‌നാപ് ചാറ്റിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെയും നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ മുഹമ്മദ് സഹീറിനെ റിമാന്‍ഡ് ചെയ്തു.
















