മലപ്പുറം:കുറ്റിപ്പുറത്ത് അയല്‍വാസികള്‍ തമ്മിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് വെട്ടേറ്റു.കൊടക്കല്ല് സ്വദേശി വിഷ്ണുവിനാണ് കഴുത്തില്‍ വെട്ടേറ്റത്.യുവാവിനെ ഗുരുതരാവസ്ഥയില്‍ വളാഞ്ചേരി നടക്കാവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അയല്‍വാസിയായ മനീഷാണ് വിഷ്ണുവിനെ വെട്ടിയത്. വിഷ്ണുവും മനീഷും തമ്മില്‍ മാസങ്ങള്‍ക്ക് മുമ്പ് തല്ല് ഉണ്ടായിരുന്നു. ഈ കേസില്‍ ശിക്ഷ കഴിഞ്ഞ് വിഷ്ണു ചൊവ്വാഴ്ചയാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്.
ഇന്ന് വൈകുന്നരം വീണ്ടും ഇരുവരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. സംഘര്‍ഷത്തിനിടെ മനീഷ് വിഷ്ണുവിനെ വെട്ടി. മനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
















