തിരുവനന്തപുരം: ആര്യനാട് പഞ്ചായത്ത് മെമ്പര്‍ ശ്രീജയുടെ ആത്മഹത്യയില്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആരോപണവുമായി ഭര്‍ത്താവ് ജയനും കോണ്‍ഗ്രസും. പഞ്ചായത്ത് പ്രസിഡന്റ് ബിജു മോഹന്റെ നേതൃത്വത്തില്‍ സിപിഎം ശീജയ്‌ക്കെതിരെ പ്രതിഷേധ യോഗം സംഘടിപ്പിച്ചിരുന്നു. ശ്രീജ മൈക്രോ ഫിനാന്‍സുകളില്‍ നിന്നെടുത്ത പണം തിരിച്ചുകൊടുക്കാതെ തട്ടിപ്പു നടത്തിയെന്നാരോപിച്ചായിരുന്നു യോഗം. ഇതില്‍ ശ്രീജ മനോവിഷമത്തിലായിരുന്നുവെന്നും ആത്മഹത്യക്കു കാരണം അതാണെന്നും ജയന്‍ പറയുന്നു.
ആര്യനാട് – കോട്ടയ്‌ക്കകം വാര്‍ഡ് മെമ്പറായ ശ്രീജയെ വീട്ടില്‍ ആസിഡ് കുടിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ശ്രീജ ജീവനൊടുക്കിയതിനു പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസും ആരോപിച്ചു. ആര്യനാട് പഞ്ചായത്ത് പ്രസിഡണ്ടിനും മറ്റ് സിപിഎം പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
















