ചെന്നൈ: സൂപ്പർസ്റ്റാർ രജനീകാന്ത് അഭിനയിച്ച, ലോകേഷ് കനകരാജിന്റെ ആക് ഷൻ ചിത്രം ‘കൂലി’ 12ാം ദിവസത്തെ കണക്കിൽ 260 കോടി നേടി. ഇത് 75 വയസ്സ് പിന്നിട്ട സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ ചരിത്ര വിജയമാണ്്. രജിനിയുടെതന്നെ് ‘ജയിലറി’ന്റെ റെക്കോഡ് ‘കൂലി’ മറികടന്നിരിക്കുകയാണ്. രാജ്യത്താകെ കളക് ഷൻ 260 കോടി രൂപ കടന്നു. ഇത് രജനീകാന്തിന്റെ സ്റ്റാർ പവർ ഇപ്പോഴും ബോക്‌സ് ഓഫീസിൽ ഒരു ശക്തിയാണെന്ന് തെളിയിക്കുന്നു.
ആഗസ്ത് 14 നാണ് ചിത്രം പുറത്തിറങ്ങിയത്.
ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും അഭിനയിച്ച അയൻ മുഖർജിയുടെ ‘വാർ 2’ റിലീസ് ചെയ്ത അതേ ദിവസം തന്നെ ഗ്യാങ്സ്റ്റർ ഡ്രാമയും തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. ബോക്‌സ് ഓഫീസ് ഓട്ടത്തിൽ ‘കൂലി’ മുന്നിൽ നിൽക്കുകയാണ്. തമിഴ് പതിപ്പ് 13.67%, ഹിന്ദി പതിപ്പ് 8.61%, തെലുങ്ക് പതിപ്പ് 15.53% എന്നിങ്ങനെയാണ് ഒക്യുപെൻസി രേഖപ്പെടുത്തിയത്.
‘കൂലിയുടെ ഇതുവരെയുള്ള ബോക്‌സ് ഓഫീസ് യാത്ര-
ഒന്നാം ദിവസം : 65 കോടി രണ്ടാം ദിവസം : 54.75 കോടി മൂന്നാം ദിവസം : 39.5 കോടി നാലാം ദിവസം : 35.25 കോടി അഞ്ചാം ദിവസം : 12 കോടി ആറാം ദിവസം : 9.5 കോടി ഏഴാം ദിവസം : 7.5 കോടി എട്ടാം ദിവസം : 6.15 കോടി ഒന്നാം ആഴ്ച ആകെ: 229.65 കോടി
ഒൻപതാം ദിവസം : 5.85 കോടി പത്താം ദിവസം : 10.5 കോടി പതിനൊന്നാം ദിവസം : 11.35 കോടി പന്ത്രണ്ടാം ദിവസം : 3 കോടി
12 ദിവസങ്ങൾക്ക് ശേഷമുള്ള ആകെ തുക: 260.35 കോടി.
















