തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി കെ ടി ജലീല്‍ നല്‍കിയ പരാതിയില്‍ പി സി ജോര്‍ജിനും സ്വപ്ന സുരേഷിനുമെതിരെ തിരുവനന്തപുരം എസിജെഎം കോടതിയില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു. സ്വര്‍ണക്കടത്തു സംഘവുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന് വരുത്താന്‍ ശ്രമം നടത്തിയെന്ന് ആരോപിച്ച് ജലീലാണ് പരാതി നല്‍കിയത്. ഇതിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
















