തിരുവനന്തപുരം: സപ്ലൈകോ ശബരി ബ്രാന്‍ഡ് വെളിച്ചെണ്ണയ്‌ക്ക് വിലകുറച്ചു.ലിറ്ററിന് സബ്‌സിഡി നിരക്കില്‍ 339 രൂപയ്‌ക്കും സബ്‌സിഡി ഇതര നിരക്കില്‍ 389 രൂപയ്‌ക്കും സപ്ലൈകോ വില്പനശാലകളില്‍ വെളിച്ചെണ്ണ ലഭിക്കും. സബ്‌സിഡി ഇതര നിരക്കില്‍ ഉള്ള വെളിച്ചെണ്ണ ഉപഭോക്താവിന് ആവശ്യാനുസൃതം വാങ്ങാം.നേരത്തെ ശബരി വെളിച്ചെണ്ണയുടെ വില സബ്‌സിഡി നിരക്കില്‍ 349 രൂപയും സബ്‌സിഡി ഇതര നിരക്കില്‍ 429 രൂപയും ആയിരുന്നു.
സപ്ലൈകോ ഓണച്ചന്തകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു.ഓണക്കാലത്ത് വിപണിയിടപെടലിന് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍ പറഞ്ഞു.
അതേസമയം, ഓണക്കാലത്ത് കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ ലഭ്യമാക്കുന്ന കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തകള്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. സെപ്തംബര്‍ നാല് വരെയാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക.26 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ 167 കേന്ദ്രങ്ങളിലാണ് ഓണച്ചന്തകള്‍ തുറക്കുക.















