എറണാകുളം : കോതമംഗലം ഊന്നുകല്ലിന് സമീപം ആള്‍ത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കുറുപ്പംപടി സ്വദേശിനി ശാന്തയാണ് മരിച്ചത്.
ഇവര്‍ ധരിച്ചിരുന്ന 12 പവന്‍ ആഭരണങ്ങളില്‍ ഒന്‍പത് പവന്‍ സ്വര്‍ണം നഷ്ടമായി. മൂന്ന് ലക്ഷം രൂപയും നഷ്ടപ്പെട്ടതായി വാര്‍ത്തയുണ്ട്.
നഷ്ടപ്പെട്ട സ്വര്‍ണം അടിമാലിയിലെ ജ്വല്ലറിയില്‍ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. കേസില്‍ പ്രതിയായ ഹോട്ടല്‍ ജീവനക്കാരനായ രാജേഷിനായി അന്വേഷണം തുടരുന്നു. ഇയാളും മരിച്ച ശാന്തയുമായി കാലങ്ങളായുള്ള സൗഹൃദമാണെന്നാണ് അറിയുന്നത്.
















