കാസര്‍ഗോഡ്: പെരിയ ഇരട്ടകൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിനെതിരെ കല്യോട്ട് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.മാര്‍ച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തളളുമായി.
ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് കല്യോട്ട് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
ശരത്ലാലിന്റെയും കൃപേഷിന്റെയും കല്യോട്ടെ സ്മൃതികുടീരത്തില്‍നിന്ന് ഏച്ചിലടുക്കത്തേക്ക് നീങ്ങിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് സംഘര്‍ഷം നടന്നത്. ഇരട്ടക്കൊലക്കേസില്‍ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടവരില്‍ നാലാംപ്രതി കെ. അനില്‍കുമാര്‍, എട്ടാംപ്രതി സുബീഷ് വെളുത്തോളി എന്നിവര്‍ക്കാണ് പരോള്‍ നല്‍കിയത്. സുബീഷിന് 20 ദിവസവും അനില്‍കുമാറിന് ഒരുമാസവുമാണ് പരോള്‍.
















