Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഷിജുഖാന്‍മാര്‍ സിപിഎമ്മിന്റെ ദുരന്തം…അധികാരക്കസേരയില്‍ ഇരിക്കുന്ന യുവനേതാക്കളെ പേടിച്ച് സാഹിത്യചര്‍ച്ചകള്‍ തന്നെ അക്കാദമി റദ്ദാക്കുന്നു

സാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവത്തിൽ ഡിവൈഎഫ് ഐ കേന്ദ്രകമ്മിറ്റി അംഗമായ ഷിജു ഖാൻ അധ്യക്ഷനാവാനിരുന്ന ചർച്ച ഒഴിവാക്കിയതിന്റെ പേരില്‍ സിപിഎമ്മിനെതിരെ ശക്തമായ വിമര്‍ശനം ഉയരുകയാണ്. അധികാരക്കേസരകള്‍ തട്ടിപ്പറിച്ചെടുക്കുന്ന യോഗ്യതയില്ലാത്ത ഷിജുഖാന്‍മാര്‍ താങ്ങേണ്ടിവരുന്ന സിപിഎം എന്ന പാര്‍ട്ടിയുടെ ദുരന്തത്തിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നതെന്നാണ് വിമര്‍ശനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2025, 06:51 pm IST
in Kerala, Literature
ഷിജുഖാന്‍ (ഇടത്ത്) അനുപമ (നടുവില്‍) സച്ചിദാനന്ദന്‍ (വലത്ത്)

ഷിജുഖാന്‍ (ഇടത്ത്) അനുപമ (നടുവില്‍) സച്ചിദാനന്ദന്‍ (വലത്ത്)

തിരുവനന്തപുരം: സാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവത്തിൽ ഡിവൈഎഫ് ഐ കേന്ദ്രകമ്മിറ്റി അംഗമായ ഷിജു ഖാൻ അധ്യക്ഷനാവാനിരുന്ന ചർച്ച ഒഴിവാക്കിയതിന്റെ പേരില്‍ സിപിഎമ്മിനെതിരെ ശക്തമായ വിമര്‍ശനം ഉയരുകയാണ്. അധികാരക്കേസരകള്‍ തട്ടിപ്പറിച്ചെടുക്കുന്ന യോഗ്യതയില്ലാത്ത ഷിജുഖാന്‍മാരെ താങ്ങേണ്ടിവരുന്ന സിപിഎം എന്ന പാര്‍ട്ടിയുടെ ദുരന്തത്തിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നതെന്നാണ് വിമര്‍ശനം.

തന്റെ കുഞ്ഞിനെ താനറിയാതെ വിറ്റവനെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചാല്‍ പ്രതികരിക്കാനെത്തുമെന്ന് അനുപമ എന്ന സിപിഎം അനുഭാവിയായ പെണ്‍കുട്ടി ഭീഷണി മുഴക്കിയതോടെയാണ് സാഹിത്യ അക്കാദമി നടത്താന്‍ പോകുന്ന അന്താരാഷ്‌ട്ര സാഹിത്യോത്സവത്തിലെ ഒരു ചര്‍ച്ചാപരിപാടിയില്‍ നിന്നും ഷിജുഖാനെ ഒഴിവാക്കിയത്. ഷിജുഖാന്‍ ശിശുക്ഷേമസമിതിയുടെ ജനറല്‍ സെക്രട്ടറി ആയിരുന്നപ്പോഴാണ് തിരുവനന്തപുരം സ്വദേശിനിയായ അനുപമ എന്ന പെണ്‍കുട്ടിയുടെ കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ എത്തിച്ച് ആന്ധ്രയിലെ വിജയവാഡയിലുള്ള ദമ്പതികള്‍ക്ക് ഷിജുഖാന്‍ കൈമാറിയത്. ഷിജുഖാന്‍ ചെയ്തത് ദത്ത് കൊടുക്കലല്ല, കുട്ടിക്കടത്താണ് എന്നായിരുന്നു അനുപമ അന്ന് ആരോപിച്ചത്. കാരണം കുഞ്ഞുങ്ങളെ ദത്ത് കൊടുക്കാന്‍ ശിശുക്ഷേമസമിതിക്ക് അധികാരമില്ല. വിജയവാഡയിലെ ഒരു കുടുംബത്തിന് അനുപമ പോലും അറിയാതെ വില്‍ക്കുകയായിരുന്നു. പിന്നീട് സംഭവം വിവാദമായതോടെ കുഞ്ഞിനെ കൊണ്ടുപോയ വിജയവാഡയിലെ ദമ്പതികളില്‍ നിന്നും തിരികെ വാങ്ങി അനുപമയ്‌ക്ക് അവളുടെ കുഞ്ഞിനെ കൈമാറുകയായിരുന്നു. .

കുട്ടികളും പൗരരാണ് എന്ന വിഷയത്തിലാണ് ചര്‍ച്ച തീരുമാനിച്ചിരുന്നത്. ശിശുക്ഷേമസമിതിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ആള്‍ എന്ന നിലയിലാണ് ഷിജുഖാനെ ചര്‍ച്ചയില്‍ പ്രഭാഷകനാക്കിയത്. എന്നാല്‍ അനുപമയുടെ ഭാഗത്ത് നിന്നും ഇതിനെതിരെ എതിര്‍പ്പുയര്‍ന്നു. കുട്ടിക്കടത്ത് നടത്തിയ ഒരാളെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചാല്‍ പ്രതികരിക്കുമെന്ന് അനുപമ ഭീഷണി മുഴക്കിയിരുന്നു. ഈ ചര്‍ച്ചയിലെ പാനല്‍ അംഗമായ അഭിഭാഷക കുക്കു ദേവകിയും ഷിജുഖാന്‍ ചര്‍ച്ചയില്‍ ഉള്ളതിനാല്‍ പ്രതിഷേധിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതില്‍ നിന്നും പിന്‍മാറിയിരുന്നു. മറ്റ് ചില സാഹിത്യകാരന്മാരും ഷിജുഖാന്‍ ചര്‍ച്ചയില്‍ പങ്കെടുത്താല്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ഭീഷണി മുഴങ്ങി. ഇതോടെയാണ് ഷിജുഖാനെയല്ല, ഈ ചര്‍ച്ച തന്നെ വേണ്ടെന്ന് വെച്ചതായി സാഹിത്യ അക്കാദമി പ്രസിഡന്‍റ് കവി കെ. സച്ചിദാനന്ദന്‍ പ്രഖ്യാപിച്ചത്.

ഇപ്പോള്‍ ഡിവൈഎഫ് ഐ കേന്ദ്രകമ്മിറ്റി അംഗമാണ് ഷിജുഖാന്‍. എങ്ങിനെയാണ് ഷിജുഖാനെപ്പോലുള്ളവര്‍ പാര്‍ട്ടിയുടെ അധികാരക്കസേരകള്‍ സ്വന്തമാക്കുന്നത് എന്ന ചോദ്യം സിപിഎം പ്രവര്‍ത്തകര്‍ ചോദിക്കുന്നു. പാര്‍ട്ടി ഭരിയ്‌ക്കുന്ന കാലത്ത്, സാഹിത്യ അക്കാദമിയുടെ ഒരു ചര്‍ച്ചയില്‍ പോലും പങ്കെടുക്കാന്‍ യോഗ്യതയില്ലാത്ത ഇത്തരം ആളുകളെ പുറത്താക്കാന്‍ പോലും ആകാത്ത, ധാര്‍മ്മികതയില്ലാത്ത പാര്‍ട്ടിയായി സിപിഎം അധപതിച്ചതിന്റെ തെളിവാണ് ഷിജുഖാന്‍ സംഭവമെന്നും ആരോപണം ഉയരുന്നു.

Tags: Sahitya AkademiK.SatchidanandanShijukhanInternation Literature FestivalShishukshema samithi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാഹിത്യ അക്കാദമി പ്രസിഡന്‍റായ കെ. സച്ചിദാനന്ദന്‍ (ഇടത്ത്) പോപ്പുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഇ. അബൂബക്കര്‍ (നടുവില്‍) പോപ്പുലര്‍ ഫ്രണ്ട് കൊടി (വലത്ത്)
Kerala

സച്ചിദാനന്ദന് പിണറായി മൂന്നാമതും ഭരിയ്‌ക്കേണ്ട, പക്ഷെ പോപ്പുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഇ. അബൂബക്കറിന് ജാമ്യം അനുവദിക്കണം

Kerala

സച്ചിദാനന്ദന് എന്തോ അത്ഭുതസിദ്ധിയുണ്ട്, തുടര്‍ഭരണം പാടില്ലെന്ന് പറഞ്ഞിട്ടും സച്ചിദാനന്ദന്‍ ചെയര്‍മാനായി തുടരുന്നു;തന്നെ പുറത്താക്കി: പ്രേംകുമാര്‍

Kerala

കേരള യൂണിവേഴ്‌സിറ്റി അധ്യാപക നിയമനത്തില്‍ സുതാര്യത ഉറപ്പ് വരുത്തണം: ഉവാസ്

Kerala

ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ചെയര്‍മാനായി ഷിജുഖാനെ നിയമിച്ചത് ചട്ടം ലംഘിച്ച്

ബി. ജയമോഹന്‍, സച്ചിദാനന്‍, സംപൂര്‍ണ്ണ ചാറ്റര്‍ജി എന്നിവര്‍ വേദിയില്‍ (ഇടത്ത്) ബി. ജയമോഹന്‍ (വലത്ത്)
Literature

മലയാള സാഹിത്യകാരില്‍ അധികം പേരും പ്രത്യയശാസ്ത്ര ഹാന്‍ഡിലുകള്‍ക്ക് പിന്നാലെയാണെന്ന് വീണ്ടും വിമര്‍ശനമുന്നയിച്ച് തമിഴ്സാഹിത്യകാരന്‍ ജയമോഹന്‍

പുതിയ വാര്‍ത്തകള്‍

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.