ഇടുക്കി : ഇടമലക്കുടിയില്‍ പനിബാധിച്ച് അഞ്ചുവയസുകാരന്‍ മരിച്ചു. കൂടലാര്‍ക്കുടി സ്വദേശി മൂര്‍ത്തി- ഉഷ ദമ്പതികളുടെ മകന്‍ കാര്‍ത്തിക് ആണ് മരിച്ചത്.കുട്ടിയുടെ മൃതദേഹം ഇടമലക്കുടിയിലേക്ക് കിലോമീറ്ററുകളോളമാണ് ചുമന്ന് കൊണ്ടുപോയത്.
ഇന്നലെ പനി ബാധിച്ച കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയതും സമാനമായാണ്.അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി കുട്ടി മരിച്ചു. മഴപെയ്ത് റോഡ് ഗതാഗത യോഗ്യമല്ലാതായി എന്ന് നാട്ടുകാര്‍ പറഞ്ഞു.
നേരത്തെ ജീപ്പ് പോകുമായിരുന്ന വഴി ഇപ്പോള്‍ പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്.
















