തിരുവനന്തപുരം: വാമൂടി കെട്ടി മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. സ്നേഹ. രാഹുല്‍ മാങ്കൂട്ടത്തിലിനെ വിമര്‍ശിച്ചതിന്‌റെ പേരില്‍ പാര്‍ട്ടിയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് സ്നേഹ ഈ കുറിപ്പിട്ടത്.
തെറ്റുകള്‍ കണ്ടാല്‍ ചോദ്യം ചെയ്യും. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കും. കാരണം ഞാനൊരു പ്രതികരണ ശേഷിയുള്ള മനുഷ്യനാണ്. ചിലരെ പുകഴ്‌ത്തിയും ചിലരെ താഴ്‌ത്തിയും ശീലമില്ല. ചോദ്യങ്ങള്‍ ചോദിക്കുന്നവന്‍ എന്നും കുറ്റക്കാരനാവുന്ന കാലം. ചില മൗനങ്ങള്‍ മനസിലാവും. എന്നാല്‍ ചിലരുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ പലതും തകര്‍ത്തത് ഞാനാണ് എന്ന രീതിയിലുള്ള സംസാരം. അവരോടായി പറയുന്നു: നന്നായി പണിയെടുത്താണ് ഇന്നും ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ചോദ്യങ്ങള്‍ക്ക് ഒളിവില്ല. പരസ്യമായി പ്രകടിപ്പിക്കും. വാമൂടി കെട്ടി മുന്നോട്ടു പോവാനും കഴിയില്ല. കുറിപ്പില്‍ പറയുന്നു.
















