പട്ന: ബീഹാറില്‍ എല്‍ജെപി പാര്‍ട്ടിയുടെ നേതാവും കേന്ദ്രമന്ത്രിയുമായി ചിരാഗ് പസ്വാന്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയ്‌ക്കൊപ്പമെന്ന് പ്രഖ്യാപനം. ഇതോടെ ചിരാഗ് പസ്വാന്‍ എന്‍ഡിഎ മുന്നണിയില്‍ നിന്നും വിട്ടുനിന്ന് ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന കണക്കുകൂട്ടല്‍ തെറ്റിയതോടെ രാഹുല്‍ ഗാന്ധിയ്‌ക്കും തേജസ്വി യാദവിനും ഉറക്കം നഷ്ടമായി.
മോദി കഴിഞ്ഞ ദിവസം ബീഹാര്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് ചിരാഗ് പസ്വാന്‍ തന്റെ ഉറച്ചനിലപാട് വ്യക്തമാക്കിയത്. അന്തരിച്ച ബീഹാര്‍ നേതാവ് രാം വിലാസ് പസ്വാന്റെ മകനാണ് ചിരാഗ് പസ്വാന്‍. രാം വിലാസ് പസ്വാന്‍ മോദിയ്‌ക്കൊപ്പം ഉറച്ചുനിന്ന നേതാവാണ്. രാം വിലാസ് പസ്വാന്റെ വേര്‍പാടിന് ശേഷം സിനിമയുടെ ഗ്ലാമര്‍ ലോകത്തോ് താല്‍പര്യമുണ്ടായിരുന്ന ചിരാഗ് പസ്വാനെ വീണ്ടും രാഷ്‌ട്രീയത്തിലേക്ക് രൂപപ്പെടുത്തിയെടുത്തത് നരേന്ദ്രമോദിയാണ്. ഇക്കുറി ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് ചിരാഗ് പസ്വാന്‍ പ്രസ്താവിച്ചിരുന്നു. “ഞങ്ങളുടെ അഞ്ച് പാര്‍ട്ടികള്‍ ചേര്‍ന്ന മുന്നണി വിജയത്തിന്റെ മുന്നണിയാണ്”- ചിരാഗ് പസ്വാന്‍ വെള്ളിയാഴ്ച നയം വ്യക്തമാക്കിക്കൊണ്ട് പറഞ്ഞു.
ബിജെപി, നിതീഷ് കുമാറിന്റെ ജെഡി (യു), ചിരാഗ് പസ്വാന്റെ എല്‍ജെപി, ഉപേന്ദ്ര കുശ് വാഹയുടെ രാഷ്‌ട്രീയ ലോക് മോര്‍ച്ച, ജിതിന്‍ രാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച എന്നിങ്ങനെ അഞ്ച് പാര്‍ട്ടികള്‍ ചേര്‍ന്നതാണ് ബീഹാറിലെ എന്‍ഡിഎ മുന്നണി.
കോണ്‍ഗ്രസ് എപ്പോഴും ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം പ്രയോഗിക്കുന്ന പാര്‍ട്ടിയാണെന്നും ജാതിയും വര്‍ഗ്ഗീയതയും ഇറക്കി വോട്ടുകള്‍ കീശയിലാക്കുന്ന പാര്‍ട്ടിയാണ് ലാലു യാദവിന്റെ ആര്‍ജെഡിയെന്നും അതേ സമയം കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ എല്ലാവരേയും ഉള്‍ച്ചേര്‍ക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരാണെന്നും ചിരാഗ് പസ്വാന്‍ പറഞ്ഞു
വോട്ട് അധികാര്‍ യാത്ര എന്ന പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തെളിവുകളില്ലാത്ത ആരോപണം ഉന്നയിച്ച് രാഹുല്‍ ഗാന്ധി നടത്തുന്ന യാത്ര അപഹാസ്യമാവുകയാണ്. യാത്രയ്‌ക്ക് ജനപിന്തുണയും കുറവാണ്. മാത്രമല്ല, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തെളിവുകള്‍ ഇല്ലാതെ ഗുരുതരമായ ആരോപണം ഉന്നയിച്ച സംഭവത്തില്‍ സുപ്രീംകോടതി ഒരു പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ പോവുകയാണ്. ഇതില്‍ മിക്കവാറും രാഹുല്‍ ഗാന്ധി കുടുങ്ങുമെന്ന് കരുതുന്നു.
ഇക്കുറി ബംഗ്ലാദേശി മുസ്ലിങ്ങള്‍ അടക്കമുള്ള 65 ലക്ഷത്തോളം കള്ളവോട്ടുകളാണ് പ്രത്യേക തീവ്ര പരിശോധനയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയത്. ഇതാണ് രാഹുല്‍ ഗാന്ധിയെയും തേജസ്വി യാദവിനെയും വിറളി പിടിപ്പിച്ചിരിക്കുന്നത്. ഇനി ഇന്ത്യയ്‌ക്ക് പുറത്ത് നിന്നും നുഴഞ്ഞു കയറുന്ന ബംഗ്ലാദേശി മുസ്ലിങ്ങളെയും മ്യാന്‍മറിലെ രോഹിംഗ്യകളെയുംവ്യാജരേഖകളിലൂടെ ഇന്ത്യന്‍ പൗരന്മാരാക്കി മാറ്റി വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാനുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ കാലങ്ങളായി നടന്നുവരുന്ന തന്ത്രം അനുവദിക്കില്ലെന്ന കര്‍ശന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.
















