മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെയും റിലയന്‍സ് ഇന്‍ഫ്ര ഉടമ അനില്‍ അംബാനിയുടെയും അമ്മ കോകിലബെന്‍ അംബാനിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍.പ്രവേശിപ്പിച്ചു. റിലയന്‍സ് ഗ്രൂപ്പിന്റെ തന്നെ ഉടമസ്ഥതയിലുള്ള മുംബൈയിലെ എച്ച് എന്‍ റിലയന്‍സ് ഹോസ്പിറ്റലിലില്‍ ചികിത്സയില്‍ കഴിയുകയാണിപ്പോള്‍. അവര്‍ക്ക് 91 വയസ്സുണ്ടിപ്പോള്‍.
ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ മക്കളായ മുകേഷും അനിലും കൂടെയുണ്ടായിരുന്നു. മറ്റ് കുടുംബാംഗങ്ങളും കോകിലാബെന്നിനൊപ്പം ഉണ്ട്. റിലയന്‍സ് എന്ന ശതകോടികളുടെ വ്യവസായസാമ്രാജ്യം കെട്ടിപ്പൊക്കിയ അന്തരിച്ച ധിരുഭായ് അംബാനിയുടെ ഭാര്യയാണ്. ധിരുഭായ് അംബാനിയുടെ മരണം ശേഷം മക്കളായ മുകേഷും അനിലും തമ്മിലുണ്ടായ സ്വത്തുതര്‍ക്കം രമ്യമായി പരിഹരിച്ചത് കോകിലാബെന്‍ ആണ്.
















